Connect with us

‘കേശു ഈ വീടിന്റെ നാഥന്‍’ വിറ്റു പോയത് വന്‍ തുകയ്ക്ക്; എന്നിട്ടും പരാജയം ആണെന്ന് പറഞ്ഞു പരത്തി, ഞങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുണ്ട്; നാദിര്‍ഷ

Malayalam

‘കേശു ഈ വീടിന്റെ നാഥന്‍’ വിറ്റു പോയത് വന്‍ തുകയ്ക്ക്; എന്നിട്ടും പരാജയം ആണെന്ന് പറഞ്ഞു പരത്തി, ഞങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുണ്ട്; നാദിര്‍ഷ

‘കേശു ഈ വീടിന്റെ നാഥന്‍’ വിറ്റു പോയത് വന്‍ തുകയ്ക്ക്; എന്നിട്ടും പരാജയം ആണെന്ന് പറഞ്ഞു പരത്തി, ഞങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുണ്ട്; നാദിര്‍ഷ

മിമിക്രി രംഗത്ത് നിന്ന് കഠിനാധ്വാനം കൊണ്ട് സിനിമാരംഗത്തേയ്ക്ക് കടന്നുവന്നവരാണ് സംവിധായകന്‍ നാദിര്‍ഷയും നടന്‍ ദിലീപും. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഇപ്പോഴിതാ തന്റെ സിനിമകള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം ഉണ്ടാകുന്നു എന്ന് തുറന്നു പറയുകയാണ് നാദിര്‍ഷ.

കേശു ഈ വീടിന്റെ നാഥന്‍ പോലുള്ള സിനിമകള്‍ പരാജയമായിരുന്നു എന്ന് ഒരു വിഭാഗം പറഞ്ഞു പരത്തുന്നതായി സംവിധായകന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടിവരുന്ന ആക്രമണങ്ങളെപ്പറ്റി നാദിര്‍ഷ മനസ്സ് തുറന്നത്.

‘കുറച്ച് നാളുകളായി എന്റെ സിനിമകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. പോസിറ്റീവായ കമന്റുകളും വരാറുണ്ട്. എന്നിരുന്നാലും സിനിമകള്‍ക്ക് നേരെ കരുതി കൂട്ടിയുള്ള ആക്രമണമുണ്ടാകുന്നു.

എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ദിലിപ്, അവനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍. വേറെയാരും പിന്തുണ നല്‍കുന്നില്ല. എന്റെ സിനിമകളെല്ലാം പൊട്ടിയതാണ് എന്നാണ് മിക്ക കമന്റുകളും. ഏതാണ് എന്റെ പൊട്ടിയ സിനിമ. എന്റെ ഒരു സിനിമയും നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാക്കിയിട്ടില്ല, ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല’.

‘അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഹൃതിക് റോഷനും മാത്രമല്ല എന്റെ മറ്റ് സിനിമകളും വിജയമായിരുന്നു. അതിന്റെ അര്‍ത്ഥം കുറവുകള്‍ ഇല്ലെന്നല്ല. കുറവുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒന്നും നഷ്ടമായിരുന്നില്ല.

മേരാ നാം ഷാജി പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരുത്താത്ത ചിത്രമാണ്. ദിലീപിന്റെ ‘കേശു ഈ വീടിന്റെ നാഥന്‍’ ഒ ടി ടി റിലീസ് ആയിരുന്നു. സത്യം പറയട്ടെ, ആ സിനിമ 30 കോടി രൂപയ്ക്കാണ് ഒ ടി ടി കച്ചവടം നടന്നത്.

പിന്നെ ഈശോ, നാലു കോടി ചെലവുള്ള പടം 14 കോടിയാണ് ബിസിനസ് നടന്നത്. എന്നിട്ടും ഈ സിനിമകളെല്ലാം പരാജയമായിരുന്നു എന്നാണ് പ്രചാരണം. അതാണ് പറഞ്ഞത്, ഞങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുണ്ട്’ നാദിര്‍ഷ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top