Malayalam
ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാം, നൂറ്റിപ്പത്ത് ശതമാനം അവന്‍ നിരപരാധിയാണ്; ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനും അവന്റെ കുടുംബവുമെല്ലാം; നാദിര്‍ഷ
ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാം, നൂറ്റിപ്പത്ത് ശതമാനം അവന്‍ നിരപരാധിയാണ്; ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനും അവന്റെ കുടുംബവുമെല്ലാം; നാദിര്‍ഷ
ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. നടന്‍, സംവിധായകന്‍, ഗാന രചയിതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം വളരെ പേരുകേട്ട പ്രശസ്ത വ്യക്തികൂടിയാണ് നാദിര്‍ഷ. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടനും സംവിധായകനുമായ നാദിര്‍ഷ. തനിക്ക് ദിലീപ് സഹോദര തുല്യനാണെന്ന് പല അഭിമുഖങ്ങളിലും നാദിര്‍ഷ തുറന്ന് പറഞ്ഞിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായ സമയത്തും സുഹൃത്ത് എന്ന നിലയില്‍ ദിലീപിനൊപ്പം എന്ന് പ്രഖ്യാപിച്ചയാള്‍ ആണ് നാദിര്‍ഷ. കേസില്‍ നാദിര്‍ഷയും സാക്ഷിയായിരുന്നു. ഇപ്പോഴിതാ കേസിനെ കുറിച്ചും ദിലീപിനെ കുറിച്ചും പ്രതികരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് പ്രതികരണം. ദിലീപ് ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് എപ്പോഴായിരിക്കുമെന്ന ചോദ്യത്തിന് അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസം എന്നായിരുന്നു നാദിര്‍ഷ പ്രതികരിച്ചത്.
‘ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്. അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവന്‍ കാത്തിരിക്കുന്നത്. ആ ദിവസത്തിനുവേണ്ടി, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ് ഞാന്‍. നമ്മുക്ക് അറിയാലോ, ആളുകള്‍ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന്. നൂറ്റിപ്പത്ത് ശതമാനം അവന്‍ നിരപരാധിയാണെന്ന് അറിയുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. അത് ജനങ്ങളിലേയ്ക്ക് എത്തുന്ന ഒരു ദിവസം, അതിനാണ് ഞാനും അവന്റെ കുടുംബവുമെല്ലാം കാത്തിരിക്കുന്നത്’, എന്നും നാദിര്‍ഷ പറഞ്ഞു.
നടി കേസില്‍ നിരവധി തവണ നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷാ തനിക്ക് പണം നല്‍കിയതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വച്ച് 25,000 രൂപ നല്‍കിയെന്നായിരുന്നു സുനി പോലീസിന് നല്‍കിയ മൊഴി. അതിനിടെ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ചും നാദിര്‍ഷ വാചാലനായി. ഭാര്യയും മക്കളും വീട്ടിലില്ലെങ്കില്‍ അങ്ങോട്ട് പോകാന്‍ തന്നെ തനിക്ക് ഇഷ്ടമല്ലെന്നും നാദിര്‍ഷ പറഞ്ഞു.
ഭാര്യ വീട്ടിലില്ലെങ്കില്‍ നിനക്കിന്ന് ലോട്ടറി അടിച്ചല്ലോ എന്ന് പറയുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. ഭാര്യയില്ലാത്തത് കൊണ്ട് അവനിന്ന് അര്‍മാദിക്കും എന്ന് പറയുന്നവരുണ്ട്. ഞാനപ്പോള്‍ ആലോചിക്കാറുണ്ട്. ഭാര്യ വീട്ടിലില്ലെങ്കില്‍ ഞാനാ വീട്ടിലേക്ക് പോകില്ല. കാരണം ഡോര്‍ തുറക്കുമ്പോള്‍ മക്കളെയും ഭാര്യയെയും സ്ഥിരം കാണുന്നതാണ്. അവരില്ലെങ്കില്‍ ഹോട്ടലില്‍ റൂമെടുത്ത് അവിടെ താമസിക്കും.
അങ്ങനെ ചെയ്തിട്ടുണ്ടെന്നും നാദിര്‍ഷ വ്യക്തമാക്കി. ഷാഹിന എന്നാണ് നാദിര്‍ഷയുടെ ഭാര്യയുടെ പേര്. ആയിഷ നാദിര്‍ഷ, ഖദീജ നാദിര്‍ഷ എന്നിവരാണ് നാദിര്‍ഷയുടെ മക്കള്‍. മുമ്പൊരിക്കല്‍ തന്റെ വിവാഹ തിയ്യതി മറന്ന് പോയ സംഭവത്തെക്കുറിച്ച് നാദിര്‍ഷ സംസാരിച്ചിട്ടുണ്ട്. ഏപ്രില്‍ 12 നായിരുന്നു വിവാഹം. കല്യാണം ഉറപ്പിച്ച ശേഷം ഒരാള്‍ വിളിച്ച് പ്രോഗ്രാം ബുക്ക് ചെയ്തു. വിവാഹമാണെന്ന് ഓര്‍ക്കാതെ ഏപ്രില്‍ 12 ന് ബുക്ക് ചെയ്തു. എഗ്രിമെന്റ് എഴുതി. എന്നാല്‍ ആ ഡേറ്റില്‍ എന്തോ സംഭവമുണ്ടെന്ന് മനസില്‍ തോന്നി.
അപ്പോഴും വിവാഹമാണെന്ന് ഓര്‍ക്കുന്നില്ല. തിയതി തന്റെ മനസില്‍ വരുന്നുണ്ട്. ഉടനെ അനിയനെ വിളിച്ച് ഏപ്രില്‍ 12 ന് എവിടെയെങ്കിലും പ്രോഗ്രാമുണ്ടോ എന്ന് ചോദിച്ചു. ഇത് കേട്ട് തമാശ പറയുകയാണോ എന്നാണ് അവന്‍ ചോദിച്ചത്. ഇക്കാക്കയുടെ കല്യാണമല്ലേ അന്ന് എന്നവന്‍ ചോദിച്ചപ്പോഴാണ് വിവാഹക്കാര്യം ഓര്‍മ്മ വന്നത്. ഇതോടെ ആ പ്രോഗ്രാമിന്റെ ഡേറ്റ് മാറ്റുകയായിരുന്നെന്നും അന്ന് നാദിര്‍ഷ ഓര്‍ത്തു.
ഞാന്‍ ഒരു ഗായകന്‍ ആകും എന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം. വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍ മിമിക്രിയിലേക്ക് വരുന്നത്. ഒരിക്കല്‍ അതിന്റെ റിഹേഴ്‌സല്‍ കാണാന്‍ പോയി ഞാന്‍ ഒരു മിമിക്രിക്കാരന്‍ ആയിമാറുകയായിരുന്നു. കുട്ടിക്കാലം അത്ര ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ബാപ്പയ്ക്ക് ഉള്ള പോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. മൂത്ത ആളായതുകൊണ്ട് ഉത്തരവാദിത്വം കൂടി, കാരണം എന്റെ പതിനാറാം വയസില്‍ ആണ് ബാപ്പ മരണപ്പെടുന്നത്. അതോടെ പിന്നെ ഞാന്‍ മിമിക്രി രംഗത്ത് സജീവമായി, 110 രൂപ ആയിരുന്നു വരുമാനം. സിനിമയില്‍ വന്നതിനുശേഷം ആണ് അത് 250 രൂപ ആയി മാറുന്നത്. ബാപ്പയുടെ ജോലി കിട്ടണം എങ്കില്‍ പതിനെട്ടു വയസ്സ് ആകണം. അതുവരെ ഞാന്‍ മിമിക്രി ചെയ്താണ് ജീവിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.