Malayalam
ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പുതിയ പ്രഖ്യാപനവുമായി അമൃത സുരേഷ്
ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പുതിയ പ്രഖ്യാപനവുമായി അമൃത സുരേഷ്
മലയാളികള്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമൃതയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്റെ വ്യക്തിജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ആദ്യം വിവാഹം കഴിച്ചത് നടന്‍ ബാലയെ ആയിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ഏറെ നാള്‍ ഒറ്റയ്ക്കായിരുന്നു അമൃത.
എന്നാല്‍ 2022 ല്‍ താന്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അമൃത വ്യക്തമാക്കി. ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു അമൃത തന്റെ പ്രണയം ആരാധകരുമായി പങ്കുവെച്ചത്. തുടര്‍ന്ന് ഗോപി സുന്ദറുമായുള്ള നല്ല നിമിഷങ്ങളെല്ലാം അമൃത തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
ജീവിതം ഏതെല്ലാം തരത്തില്‍ വെല്ലുവിളിച്ചാലും അമൃതാ സുരേഷ് അതെല്ലാം തന്റേതായ രീതിയില്‍ കൈകാര്യം ചെയ്യുന്ന സ്ഥിരം പതിവുണ്ട്. അമൃതയുടെ ഓരോ പോസ്റ്റും നേരിടുന്ന ആക്രമണം അത്രയേറെയുണ്ടായിരുന്നു. അത് കൂടാതെ മറ്റു പലയിടങ്ങളിലും അമൃത നിശിത വിമര്‍ശനത്തിന് പാത്രമാവുകയും ചെയ്യുന്നുണ്ട്. എന്തായാലും ഈ വര്‍ഷം തന്റേതാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് അമൃത.
പോയ വര്‍ഷം അവസാനിക്കും മുന്‍പേ തിരിച്ചു വരവിന്റെ ആദ്യ സൂചനകള്‍ അമൃത നല്‍കിയിരുന്നു. അതിന്റെ ഭാഗമായെന്നോണം അമൃത ഒരു ടോക്ക് ഷോ ആരംഭിച്ചു. സുപ്രധാന സെലിബ്രിറ്റികള്‍ പലരും അമൃതയുടെ ഷോയില്‍ അതിഥികളായി. ഇക്കുറി അമൃത തനിച്ചല്ല. ഒപ്പം ജോ ആന്റണ്‍ കൂടിയുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അമൃതയുടെ പുതിയ പ്രഖ്യാപനം.
സംഗീത വഴിയിലാണ് അമൃതയുടെ പുത്തന്‍ ഉദ്യമം. ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ ഫെബ്രുവരി ഒന്‍പതാണ് ആ തീയതി. അമൃതയുടെ പുതിയ ഗാനം വരികയായി. യമന്‍ തരണ എന്ന ഗാനത്തിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്നോണമാണ് പ്രഖ്യാപനം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ എത്തിച്ചേര്‍ന്നത്. ഹിന്ദുസ്ഥാനി കഌസിക്കല്‍ സംഗീതത്തില്‍ ജോ നടത്തിയ ചില സംഭാവനകള്‍ കൂടി ചേര്‍ന്നതാണ് പുതിയ ഗാനം.
ഇത് സംബന്ധിച്ച് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അമൃതാ സുരേഷ് മറ്റൊരു വീഡിയോ പോസ്റ്റ് ഇട്ടിരുന്നു. കുറച്ചു നാളുകളായി പുതിയ പാട്ടൊന്നും ഇല്ലേ എന്ന ചോദ്യം അമൃതയും കേട്ടുവരികയായിരുന്നു. അമൃതയെ പലതരത്തില്‍ പിടിച്ചുകുലുക്കിയ വര്‍ഷമാണ് കടന്നു പോയത്. അച്ഛന്റെ മരണമായിരുന്നു വ്യക്തിജീവിതത്തിലെ വലിയ ദുഃഖം. കുറച്ചുനാള്‍ ആരോടും ഒന്നും പറയാതെ അമൃത തീര്‍ത്ഥയാത്ര പോയി തിരികെ വന്നു.
അതിനു ശേഷം വീണ്ടും യാത്ര പോയതും അമൃതയുടെ ഒപ്പം അമ്മ ലൈലാ സുരേഷും മകള്‍ അവന്തികയും കൂടെക്കൂടി. ഉത്തരേന്ത്യന്‍ പുണ്യനഗരങ്ങളില്‍ യാത്രപോയ ശേഷമാണ് അവര്‍ നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് കമന്റുകളും ആശംമസകളും മറ്റുമായി എത്തിയിരുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ബാല രംഗത്തെത്തിയിരുന്നത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി.
അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി.മൂന്ന് പേര് എസ്‌കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്.പിന്നാലെ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത രംഗത്തെത്തിയിരുന്നു. തന്റെ അഭിഭാഷകര്‍ക്കൊപ്പം എത്തിയായിരുന്നു അമൃതയുടെ മറുപടി.
