Connect with us

ഈ കത്തെഴുതുമ്പോൾ കരുതിയിരുന്നില്ല ജീവിതത്തിൽ ഈ കത്ത് നേരിട്ട് ഉമ്മയെ ഏല്പിക്കാൻ കഴിയുമെന്ന് ; ലോകത്തിൽ എല്ലാം നേടി വിജയിച്ച ഒരാളെപ്പോലെ അത്രമേൽ സന്തോഷത്തിലാണ് ഞാൻ ; നാദിറ

TV Shows

ഈ കത്തെഴുതുമ്പോൾ കരുതിയിരുന്നില്ല ജീവിതത്തിൽ ഈ കത്ത് നേരിട്ട് ഉമ്മയെ ഏല്പിക്കാൻ കഴിയുമെന്ന് ; ലോകത്തിൽ എല്ലാം നേടി വിജയിച്ച ഒരാളെപ്പോലെ അത്രമേൽ സന്തോഷത്തിലാണ് ഞാൻ ; നാദിറ

ഈ കത്തെഴുതുമ്പോൾ കരുതിയിരുന്നില്ല ജീവിതത്തിൽ ഈ കത്ത് നേരിട്ട് ഉമ്മയെ ഏല്പിക്കാൻ കഴിയുമെന്ന് ; ലോകത്തിൽ എല്ലാം നേടി വിജയിച്ച ഒരാളെപ്പോലെ അത്രമേൽ സന്തോഷത്തിലാണ് ഞാൻ ; നാദിറ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു നാദിറ മെഹ്‌റിന്‍. ഈ സീസണില്‍ ഫൈനലിലേക്ക് ടിക്കറ്റ് ലഭിച്ചവരില്‍ ആദ്യത്തെ മത്സരാര്‍ത്ഥിയും നാദിറയായിരുന്നു. എന്നാല്‍ 96-ാം ദിവസം ഏഴേമുക്കാല്‍ ലക്ഷം രൂപയുടെ പണപ്പെട്ടിയുമായി നാദിറ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നുബി​ഗ് . മുൻ സീസണുകളിൽ ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും മത്സരാർത്ഥികൾ വന്നിട്ടുണ്ടെങ്കിലും അവരിൽ നിന്നും തീർത്തും വ്യത്യസ്തയാണ് നാദിറ.

തന്റെ പ്രവ‍ർത്തിയിലൂടെ മറ്റുള്ളവരെ പോലെ താനും നിങ്ങളിൽ ഒരാളാണെന്ന് വിളിച്ച് പറഞ്ഞ നാദിറ, ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി പണപ്പെട്ടി എടുത്ത മത്സരാർത്ഥി കൂടിയാണ്. ടിക്കറ്റ് ടു ഫിനാലെ ജയിച്ചെങ്കിലും പണവുമായി നാദിറ പുറത്തേക്ക് പോകുക ആയിരുന്നു. അതോടൊപ്പം തന്നെ നാദിറയെ കുടുംബം അം​ഗീകരിച്ചതും ഓരോ മലയാളികൾക്കും അഭിമാനമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ഉമ്മയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നാദിറ.

മാതൃദിനത്തിൽ ബി​ഗ് ബോസിനകത്ത് വച്ചെഴുതിയ കത്ത് ഉമ്മയ്ക്ക് നേരിട്ട് കൊടുത്ത സന്തോഷം ആണ് നാദിറ പങ്കുവയ്ക്കുന്നത്. കയ്യിൽ കത്തുമായി ഇരിക്കുന്ന ഉമ്മയുടെ ഫോട്ടോയും നാദിറ ഷെയർ ചെയ്തിട്ടുണ്ട്. അതോടൊപ്പം ബി​ഗ് ബോസ് ഹൗസിൽ നിന്നും കൊണ്ടുവന്ന ചില സാധനങ്ങളും ഫോട്ടോയിൽ കാണാം.

“Bigg Boss house ൽ വെച്ച് മാതൃദിനത്തിൽ ഈ കത്തെഴുതുമ്പോൾ ഞാൻ കരുതിയിരുന്നില്ല ജീവിതത്തിൽ ഈ കത്ത് നേരിട്ട് എന്നെങ്കിലും ഏല്പിക്കാൻ കഴിയുമെന്ന്. ഞാൻ സ്വപ്നത്തിൽ അല്ല യാഥാർഥ്യത്തിലാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്രമേൽ സന്തോഷത്തിലാണ്. ഈ ലോകത്തിൽ എല്ലാം നേടി വിജയിച്ച ഒരാളെപ്പോലെ. നിങ്ങളോടും ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ ഭാഗ്യം എനിക്ക് നേടിത്തരാൻ പ്രയത്നിച്ച ബിഗ് ബോസ്സിനോടും, ലാൽ സാറിനോടും, അതിലെ എല്ലാ സംഘടകരോടും, Asianet നോടും സർവോപരി എന്നെ പിന്തുണച്ച എനിക്കായി ഓട്ടുകൾ ചെയ്ത എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ പ്രേക്ഷകരോടും നന്ദി നന്ദി നന്ദി”, എന്നാണ് നാദിറ കുറിച്ചത്.

More in TV Shows

Trending

Recent

To Top