ഷിജുവാണ് ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്തത്, അതിന്റെ ഗമയൊക്കെ എനിക്കിപ്പോഴുമുണ്ട്, ഒരു ദിവസം സമയം വേണം ആലോചിക്കാനെന്നൊക്കെ പറഞ്ഞ് ഞാൻ കുറച്ച് ജാഡയൊക്കെയിട്ടു; ഷിജുവിന്റെ ഭാര്യാ പറയുന്നു
മലയാളികൾക്ക്, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്ക് സുപരിചിതമായ മുഖം. കാണാൻ ജെന്റിൽമാൻ ലുക്ക്. സൗഹൃദത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്ന വ്യക്തിത്വം. ആവശ്യമില്ലാതെ സ്ക്രീൻ സ്പെയ്‍സ് ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. മൊത്തത്തിൽ തരക്കേടില്ലാത്ത പ്രകൃതം. പറഞ്ഞുവരുന്നത് ‘ആണ്ടവർ’ എന്ന് ആരാധകർ വിളിക്കുന്ന ഷിജു അബ്‍ദുള്‍ റഷീദിനെ കുറിച്ചാണ്.. ഷിജുവിനെ കൂടുതലായും പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അഖിൽ മാരാരുമായുള്ള കോമ്പോയിലൂടെയാണ്.
തനിക്ക് ട്രോഫി കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നും അഖിൽ മാരാരുടെ സൗഹൃദം കിട്ടിയതാണ് വലിയ മുതൽക്കൂട്ടായി കാണുന്നത് എന്നുമാണ് ഷിജു പറഞ്ഞത്. ഫാമിലി വീക്കിൽ ഷിജുവിന്റെ കുടുംബത്തെ കൂടി അടുത്തറിയാൻ സാധിച്ചതോടെ നടനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം വർധിച്ചു. പ്രീതിയാണ് ഷിജുവിന്റെ ഭാര്യ. വിവാഹം വേണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന കാലത്താണ് ഷിജു പ്രീതിയുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും.
ഷിജുവുമായിട്ടുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അടുത്തിടെ പ്രീതി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറൽ ആകുന്നത്. ‘മലയാളം അത്ര നന്നായി അറിയില്ല. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ കുവൈറ്റിലാണ്. ഗ്രാജുവേഷൻ മാത്രം തിരുവനന്തപുരത്താണ് ചെയ്തത്. ലീഗൽ സ്റ്റഡീസ് ചെയ്തത് വാഷിംഗ്ടണ്ണിലാണ്.’
‘അച്ഛൻ എയർഹോസ്റ്റസ് ആന്റ് ക്യാബിൻ ക്രൂ ഓഫീസർ ആയിരുന്നു. അങ്ങിനെ അവരുടെയൊക്കെ ഡ്രെസിങും മേക്കപ്പും കണ്ടപ്പോൾ എനിക്കും ഒരാഗ്രഹം വന്നു. അങ്ങിനെയാണ് എയർഹോസ്റ്റസ് ആകുന്നത്.’ഒരു മകളാണ് ഞങ്ങൾക്കുള്ളത്. മുസ്കാൻ എന്നാണ് പേര്. അവൾ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അവൾക്ക് ഹിപ്ഹോപ് ഡാൻസും ഭാവിയിൽ ഒരു ഫാഷൻ ഡിസൈനർ ആവുക എന്നതൊക്കെയാണ് ആഗ്രഹമെന്നും’, പ്രീതി പറയുന്നു. ചെന്നൈ എയർപോർട്ടിൽ വെച്ചാണ് ആദ്യമായി ഷിജുവിനെ കണ്ടതെന്നും നടനാണെന്ന് മനസിലാക്കി തന്നെയാണ് പരിചയപ്പെട്ടതെന്നും പ്രീതി പറയുന്നു.
‘ഫ്ലൈ ചെയ്യുന്ന സമയത്ത് ചെന്നൈ എയർപോർട്ടിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ആക്ടർ ആണെന്ന് എനിക്ക് അറിയാമായിരുന്നു. ഇഷ്ടമാണ് നൂറുവട്ടം ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് കാണുന്നത്.മന്ദാരം സീരിയൽ ഒക്കെ എനിക്കിഷ്ടമായിരുന്നു. മുടിയൊക്കെ വളർത്തിയ പുള്ളിയെ എനിക്ക് ഇഷ്ടമായിരുന്നു. കണ്ടപ്പോൾ ഇഷ്ടം തോന്നി പുള്ളിയാണ് ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്തത്. അതിന്റെ ഗമയൊക്കെ എനിക്കിപ്പോഴുമുണ്ട്. ഞാൻ ആയിട്ട് അങ്ങോട്ടുപോയി ഇഷ്ടം പറഞ്ഞില്ലല്ലോ. ഒരു ദിവസം സമയം വേണം ആലോചിക്കാനെന്നൊക്കെ പറഞ്ഞ് ഞാൻ കുറച്ച് ജാഡയൊക്കെയിട്ടു.’
‘എന്നിട്ട് അടുത്ത ദിവസം തന്നെ പോയി യെസ് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി. വിവാഹത്തിന് അമ്മ എതിരായിരുന്നതുകൊണ്ടും മതവും ഇൻഡസ്ട്രിയുമൊക്കെ പ്രശ്നമായപ്പോൾ രജിസ്റ്റർ വിവാഹം നടത്തുകയായിരുന്നുവെന്നും’, പ്രീതി പറയുന്നു.
കുടുംബമാണ് ഷിജുവിന് എല്ലാം. ബിഗ് ബോസ് ഹൗസിൽ ആയിരുന്നപ്പോഴും മകളെയും ഭാര്യയെയും കുറിച്ച് ഓർത്താണ് ഷിജു ഏറെയും വേവലാതികൾ ഉണ്ടായിരുന്നത്. ബിഗ് ബോസിന് ശേഷം ആണ്ടവർ എന്നൊരു വിളിപ്പേര് കൂടി ഷിജുവിന് ആരാധകർ ചാർത്തി നൽകിയിട്ടുണ്ട്.