Connect with us

ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങില്ല, ജയരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തി അവാർഡ് കൈപ്പറ്റി; നടനെ പരസ്യമായി അപമാനിച്ച് സംഗീതസംവിധായകൻ രമേശ് നാരായണൻ

Malayalam

ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങില്ല, ജയരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തി അവാർഡ് കൈപ്പറ്റി; നടനെ പരസ്യമായി അപമാനിച്ച് സംഗീതസംവിധായകൻ രമേശ് നാരായണൻ

ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങില്ല, ജയരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തി അവാർഡ് കൈപ്പറ്റി; നടനെ പരസ്യമായി അപമാനിച്ച് സംഗീതസംവിധായകൻ രമേശ് നാരായണൻ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് ആസിഫ് എത്തുന്നത്.

പിന്നാലെ നിരവധി സിനമകളുടെ ഭാഗമായി. നായകനായി തിളങ്ങി നിൽക്കുമ്പോഴും നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രങ്ങളും താരം ചെയ്തു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ചെറുതോ വലുതോ എന്ന് നോക്കാതെ ഭംഗിയായി ചെയ്ത് വെയ്ക്കാൻ കഴിവുള്ള നടനാണ് ആസിഫ്. ധാരാളം ആരാധകരും താരത്തിനുണ്ട്.

ഇപ്പോഴിതാ ഒരു പുരസ്കാര ചടങ്ങിനിടെ ആസിഫ് അലിയിൽ നിന്നും പുരസ്‌കാരം സ്വീകരിക്കാൻ വിസമ്മതിക്കുന്ന സംഗീതസംവിധായകൻ രമേശ് നാരായണന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങൾ’ ട്രെയ്‌ലർ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങിനിടെയാണ് സംഭവം.

രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ പുരസ്‌കാരം വാങ്ങാതെ, രമേശ് നാരായണൻ ആസിഫിൽ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകൻ ജയരാജനെ വേദിയിലേയ്ക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യിൽ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ജയരാജൻ നൽകിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേശ് നാരായണൻ ക്യാമറകൾക്ക് പോസ് ചെയ്യുന്നുമുണ്ട്. ഇതിന് ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് ഇദ്ദേഹം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാൽ ആസിഫ് അലിയെ അഭിവാദ്യം ചെയ്യാനോ ഒന്ന് പുഞ്ചിരിക്കാനോ ഒരു ഷേക്ക് ഹാൻഡ് നൽകാനോ രമേശ് നാരായണൻ തയ്യാറായില്ല.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽ നിന്ന് ഉണ്ടായതെന്നും രമേശ് നാരായണൻ മാപ്പുപറയണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ.

ഒരു കലാകാരൻ ഇത്രയും മോശമായി പെരുമാറരുത്, എന്തൊരു അഹങ്കാരമാണ്, പരസ്യമായി മറ്റൊരു കലാകാരനെ എങ്ങനെ അപമാനിക്കുന്നു തീർച്ചയായും മാപ്പ് പറയണം.

താൻ ആണ് വലുതെന്നുള്ള കോപ്ലെക്സാണ് അദ്ദേഹത്തെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, സംഭവത്തിൽ ആസിഫ് അലിയോ രമേശ് നാരായണനോ ഇതുവരെ പ്രതികമണം ഒന്നും അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് മനോരഥങ്ങൾ എന്ന ആന്തോളജിയുടെ ട്രെയ്ലർ റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 15ന് സീ 5ലൂടെ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.

More in Malayalam

Trending

Recent

To Top