നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു; 97 വയസ്സായിരുന്നു!!
By
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കുളപ്പുള്ളി ലീല. ഹാസ്യ കഥാപാത്രങ്ങൾ ആണ് താരം കൂടുതലായി അഭിനയിച്ചത്. ഇതിനു പുറമേ അഭിനയപ്രാധാന്യമുള്ള റോളുകളും താരം ഒരുപാട് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്. കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടില്‍ വൈകിട്ട് നാലു മണിക്ക് ഭൗതിക ശരീരം എത്തിക്കും. നാളെ പന്ത്രണ്ട് മണിക്കാണ് സംസ്‌കാരം.
വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് കുളപ്പുള്ളി ലീല. നാടകത്തിലൂടെയാണ് കുളപ്പുള്ളി ലീല സിനിമയിലെത്തുന്നത്. അമ്മയാണ് തന്റെ എല്ലാമെന്ന് പലപ്പോഴും അഭിമുഖങ്ങളിലൂടെ കുളപ്പുള്ളി ലീല പറഞ്ഞിട്ടുണ്ട്.
ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ലീല കൃഷ്ണകുമാർ എന്നാണ് കുളപ്പുള്ളി ലീലയുടെ യഥാർഥ പേര്. പരേതനായ കൃഷ്ണകുമാർ ആണ് നടിയുടെ ഭർത്താവ്. രുഗ്മിണിയും വേർപിരിഞ്ഞതോടെ ഇനി ലീലയുടെ ജീവിതം ഒറ്റയ്ക്കായി.
