Connect with us

ഇതായിരിക്കും ഇന്റർവെൽ എന്ന് കരുതി മൂന്ന് തവണ കൈയ്യടിച്ചു, അക്ഷരാർഥത്തിൽ ഞെട്ടിച്ചു; പുഷ്പ 2 വിനെ കുറിച്ച് സം​ഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ്

Movies

തെന്നിന്ത്യൻ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2: ദ റൂൾ. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിച്ചതും.

ഇപ്പോഴിതാ സം​ഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അടുത്തിടെ പുഷ്പ 2: ദ് റൂളിൻ്റെ ആദ്യ പകുതി കണ്ടു, സത്യം പറഞ്ഞാൽ ഞങ്ങൾ ഞെട്ടിപ്പോയി. ഇപ്പോൾ മാത്രമല്ല, ആദ്യ ദിവസം സുകു സാർ കഥ പറഞ്ഞപ്പോഴും ഇതേ അവസ്ഥയായിരുന്നു.

ഫസ്റ്റ് ഹാഫ് കണ്ടു കൊണ്ടിരുന്നപ്പോൾ ഇതായിരിക്കും ഇന്റർവെൽ എന്ന് കരുതി ഞാനും ചന്ദ്രബോസും മൂന്ന് തവണ കൈയ്യടിച്ചു, പക്ഷേ അപ്പോഴെല്ലാം വലിയ സസ്പെൻസാണ് കണ്ടത്. സുകുമാറിൻ്റെ കഥയും സംവിധാനവും മേക്കിങ്ങുമെല്ലാം വളരെ ​ഗംഭീരം.

എന്റെ പ്രിയപ്പെട്ട ബണ്ണി, അല്ലു അർജുനും പെർഫോമൻസു കൊണ്ട് ഓരോ നിമിഷവും അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. മൊത്തത്തിൽ സിനിമ ശരിക്കും വേറെ ലെവലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുക.

നേരത്തെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി ഡിസംബറിലായിരിക്കും റിലീസ് ചെയ്യുകയെന്നാണ് അറിച്ചിരിക്കുന്നത്. ഡിസംബർ 6 ന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്.

More in Movies

Trending

Recent

To Top