Malayalam Breaking News
‘മുന്തിരി മൊഞ്ചന്‍’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
‘മുന്തിരി മൊഞ്ചന്‍’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.
യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന് വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ മനേഷ് കൃഷ്ണന് നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്. ഗോപിക അനിലിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികാ തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഇറോസ് ഇന്‍ര്‍നാഷണല്‍ മാര്‍ച്ചിൽ മുന്തിരി മൊഞ്ചന്‍ തിയറ്റേറിലെത്തിക്കുമെന്നാണ് പ്രതീക്ഷ. മനേഷ് കൃഷ്ണന്, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം- ഷാന്‍ ഹാഫ്സാലി. പശ്ചാത്തല സംഗീതം-റിജോഷ്. ചിത്രസംയോജനം-അനസ്. വസ്ത്രാലങ്കാരം- രാധാകൃഷ്ണന് മങ്ങാട്. പൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര. സഹസംവിധാനം- അരുണ്‍ വര്‍ഗീസ്. ചമയം- അമല്‍ ചന്ദ്രന്. ഗാനരചന- റഫീക്ക് അഹമ്മദ്, മുരളീധരന്, മനുഗോപാല്‍. കലാസംവിധാനം- ഷെബീറലി. പി.ആര്.ഒ – പി.ആര്. സുമേരന്‍. സംവിധാന സഹായികള്‍ -പോള്‍ വര്‍ഗീസ്, സുഹൈല്‍ സായ് മുഹമ്മദ്, അഖില്‍ വര്‍ഗീസ് ജോസഫ്, കപില്‍ ജെയിംസ് സിങ്. നിശ്ചല ഛായാഗ്രഹണം- രതീഷ് കര്‍മ്മ. അസോസിയേറ്റ് കാമറ – ഷിനോയ് ഗോപിനാഥ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ആന്റണി ഏലൂര്‍, സുജിത്ത് ഐനിക്കല്‍.
munthiri monjan new poster released
