Malayalam
മുന്തിരി മൊഞ്ചൻ തമിഴ് റീമേക്കിൽ സലിം കുമാറിന് പകരക്കാരനായി യോഗി ബാബു!
മുന്തിരി മൊഞ്ചൻ തമിഴ് റീമേക്കിൽ സലിം കുമാറിന് പകരക്കാരനായി യോഗി ബാബു!
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ.ചിത്രത്തിന്റെ വിശേഷൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോളിതാ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഇറങ്ങുന്നതായുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.മാത്രമല്ല അംങ്ങനെയെങ്കിൽ സലിം കുമാറിന്റെ കഥാപാത്രം തമിഴിൽ ചെയ്യുന്നത് യോഗി ബാബു ആണെന്നാണ് ഏറ്റവും പുതിയതായി വരുന്ന വാർത്ത. ചിത്രത്തിൽ സലിം കുമാർ പ്രതീകാത്മകമായ തവള കഥാപാത്രമാണ് ചെയ്യുന്നത്.ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരതയ്ക്കു ശേഷം മനേഷ് കൃഷ്ണന് നായകനാകുന്ന മുന്തിരി മൊഞ്ചന്‍ ഡിസംബര്‍ 6നാണ് റിലീസ് ചെയ്യുന്നത്.
നേഷ് കൃഷ്ണന്, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്നു.
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. മൂവി ഫാക്ടറിയുടെ ബാനറിലാണ് വിതരണം നിര്‍വഹിക്കുന്നത്.
munthiri monchan tamil remake
