Connect with us

കഥ പറയാൻ സലിം കുമാർ റെഡിയാണ്;കേൾക്കാൻ നിങ്ങൾ തയ്യാറായിക്കോ!

Movies

കഥ പറയാൻ സലിം കുമാർ റെഡിയാണ്;കേൾക്കാൻ നിങ്ങൾ തയ്യാറായിക്കോ!

കഥ പറയാൻ സലിം കുമാർ റെഡിയാണ്;കേൾക്കാൻ നിങ്ങൾ തയ്യാറായിക്കോ!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ നാളെ തിയറ്ററുകളിലേക്ക്.വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം നാളെ  കേരളത്തിലും 19നു ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യും.ഒരു ഇടവേളയ്ക്ക് ശേഷം സലിം കുമാർ  പ്രധാന കോമഡി കഥാപാത്രത്തിൽ എത്തുന്നു എന്ന സവിശേഷതയാണ് സിനിമ പ്രേമികളെ ഏറെ ആകർഷിച്ചത്. ഇതുവരെ മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാ പശ്ചാത്തലമാണ് ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.മുന്തിരി മൊഞ്ചൻ നാളെ റിലീസ് ആകുമെന്നും ചിത്രത്തിന് വേണ്ട സപ്പോർട്ട് നൽകണമെന്നും സംവിധായകൻ വിജിത്ത് നമ്പ്യാർ ഫസിബൂക്  പേജിലൂടെ അറിയിച്ചു.

ഞാൻ വിജിത് നമ്പ്യാർ. മുന്തിരി മൊഞ്ചൻ സിനിമയുടെ സംഗീത സംവിധയകനും സംവിധായകനുമാണ്. ചിത്രം ഡിസംബർ 6നു കേരളത്തിലും 19നു ഗൾഫ് രാജ്യങ്ങളിലും റിലീസ് ആവുകയാണ്.. ഇത് ഒരു ചെറിയ വലിയ സിനിമയാണ്. നിങ്ങൾക്കു എന്റെർറ്റൈൻ ചെയ്യാൻ വേണ്ട എല്ലാം ഞങ്ങൾ മുന്തിരി മൊഞ്ചനിൽ ഒരുക്കിയിട്ടുണ്ട്.അശ്ലീലങ്ങളോ ധ്വയാര്ഥ ഫലിതങ്ങളോ വോയ്‌ലൻസോ ഒന്നുമില്ലാതെ കുടുംബത്തിന് ഒരുമിച്ചു കാണാൻ കഴിയുന്ന ഒരു ക്‌ളീൻ സിനിമയായാണ് ഞങ്ങൾ മുന്തിരി മൊഞ്ചനെ സമീപിച്ചിട്ടുള്ളത്. കൂടുതൽ ഒന്നും പറയുന്നില്ല ഞങ്ങളുടെ സിനിമ നമ്മുടെ സിനിമ എന്ന രീതിയിലേക്ക് നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും വിജിത്ത് നമ്പ്യാർ അറിയിച്ചു.

മെക്‌സിക്കൻ അപാരതയിലെ സഖാവ് കൃഷ്ണൻ അവതരിപ്പിച്ച മനേഷ് കൃഷ്ണനും ഗോപിക അനിലുമാണ് ചിത്രത്തിൽ  നായകനും നായികയുമായെത്തുന്നത്.നേരത്തെ പുറത്തുവിട്ട ടീസറിനും ട്രെയ്‌ലറിനും ഗാനങ്ങൾക്കുമൊക്കെ വലിയ പ്രതികരണമാണ് ആളുകളിൽ നിന്നും കിട്ടിയത്.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മനേഷും ഗോപികയും ചേർന്നുള്ള രസകരമായ ഒരു പ്രൊപോസൽ സീനായിരുന്നു ടീസർ. വലിയ താരങ്ങളില്ലാതെ കഴമ്പുള്ള കഥയുമായി വന്ന ചെറു സിനിമകളെ വൻ വിജയമാക്കാൻ മനസുകൊണ്ടൊരുങ്ങിയ പ്രേക്ഷകർക്ക് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സിനിമയായിരിക്കും മുന്തിരി മൊഞ്ചൻ.

തവള കഥ  പറയുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.തവളായി എത്തുന്നത് സലിം കുമാറും.പ്രേക്ഷകരെ ഏറെ ആകർഷിച്ച ഒരു ഘടകം ചിത്രത്തിന്റെ പേരാണ്.വ്യത്യസ്തമായ ,എന്തൊക്കെയോ മറച്ചുവെക്കുന്ന ഒരു പേര്.അതുകൊണ്ട് തന്നെ മുന്തിരി മൊഞ്ചാനിൽ  ഏറെ സസ്പൻസുകൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ.വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

munthiri monchan film

More in Movies

Trending

Recent

To Top