Malayalam Breaking News
കാപ്പാന്റെ കേരള വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ടോമിച്ചൻ മുളകുപാടം !
കാപ്പാന്റെ കേരള വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ടോമിച്ചൻ മുളകുപാടം !
By
മലയാളത്തിന് പുറമെ വിവിധ ഭാഷകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ. ഇനി മോഹൻലാലിന്റേതായി പുറത് വരാനിരിക്കുന്നത് സൂര്യാ നായകനാകുന്ന തമിഴ് ചിത്രം കാപ്പൻ ആണ് .
സിനിമ ഈ വരുന്ന ഓഗ്സ്റ്റില്‍ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ കേരള വിതരണാവകാശം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം സ്വന്തമാക്കിയതായി സൂചന.
ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും റെക്കോര്‍ഡ് തുകയ്ക്ക് മുളകുപാടം ഫിലിംസ് സിനിമയുടെ അവകാശം സ്വന്തമാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം വമ്ബന്‍ തുകയ്ക്ക് രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 വിതരണത്തിനെത്തിച്ച് ടോമിച്ചന് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. റിലീസിന് മുന്നോടിയായി കാപ്പാനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. ആര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.
തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്ബനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിന് കാപ്പാന് തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന.
Mulakuppadam Films bags Kaappaan’s Kerala rights
