Connect with us

മോഹൻലാലിന്‍റെ ജീവചരിത്രം ‘മുഖരാഗം’ 2020-ൽ പുറത്തിറങ്ങും.

Malayalam Breaking News

മോഹൻലാലിന്‍റെ ജീവചരിത്രം ‘മുഖരാഗം’ 2020-ൽ പുറത്തിറങ്ങും.

മോഹൻലാലിന്‍റെ ജീവചരിത്രം ‘മുഖരാഗം’ 2020-ൽ പുറത്തിറങ്ങും.

020-ൽ തന്നെകുറിച്ചുള്ള ജീവചരിത്രമായ ‘മുഖരാഗം‘ എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. തന്‍റെ 59-ാം ജന്മദിനമായ ഇന്നാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ഭാനുപ്രകാശാണ് ജീവചരിത്രം എഴുതുന്നത്. തന്‍റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകള്‍ ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിതെന്നാണ് മോഹൻലാൽ വ്യക്തമാക്കിയിരിക്കുന്നത്. 

മോഹൻലാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം : 

‘എൻ്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എൻ്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എൻ്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.”

mukharagam-a-narrative-about-mohanlal-will-publish-by-2020

More in Malayalam Breaking News

Trending

Recent

To Top