‘ഞങ്ങടെ പഴയ കൂട്ടുകാരന് ഹംസക്കയെ കാണാന്‍ പോവുകയാ’ചൊറിഞ്ഞ യുവാവിന്റെ കമന്റിന് കിടിലൻ മറുപടി നൽകി മുകേഷ് ;എറ്റെടുത്ത് സോഷ്യൽ മീഡിയ
Published on
നടന് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടൻ മുകേഷ് എത്തിയത്. ഈ ചിത്രത്തിനു താഴെ ‘കിളവന്മാര് എങ്ങോട്ടോ’ എന്ന് സിറാജ് ബിന്‍ ഹംസ എന്ന വ്യക്തി കുറിക്കുകയായിരുന്നു. ഈ കമന്റിനു താഴെ പൊങ്കാലയിട്ട് മമ്മൂട്ടി ഫാന്‍സും എത്തി. എന്നാല്‍ കളറായത് മുകേഷിന്റെ മറുപടിയാണ്. കമന്റിട്ടവനെ നൈസായി തന്തയ്ക്ക് പറയുകയായിരുന്നു താരം. ‘ഞങ്ങടെ പഴയ കൂട്ടുകാരന് ഹംസക്കയെ കാണാന്‍ പോവുകയാ’ എന്നാണ് മുകേഷ് കുറിച്ചത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. തന്തയ്ക്ക് വിളിച്ച താരത്തിന് പരിപൂര്‍ണ്ണ പിന്തുണയുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തി. ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി കൊടുത്തുവെന്നാണ് താരത്തിന് പിന്തുണ നല്കി കൊണ്ട് ഒരു കൂട്ടം ആളുകള്‍ കുറിച്ചത്. ഇവന്മാരോടൊല്ലാം ഇത്തരത്തില്‍ തന്നെ പെരുമാറണമെന്നും മറ്റു ചിലരും കുറിച്ചു.
mukesh- social media-comment
Continue Reading
You may also like...
Related Topics:Mukesh, socil media
