Actor
ആ സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എന്റെയടുത്ത് ഒരു പോലീസ് ഓഫീസറാണ് പറഞ്ഞത് ദിലീപ് നിരപരാധിയാണെന്ന്; ജി സുരേഷ് കുമാർ
ആ സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എന്റെയടുത്ത് ഒരു പോലീസ് ഓഫീസറാണ് പറഞ്ഞത് ദിലീപ് നിരപരാധിയാണെന്ന്; ജി സുരേഷ് കുമാർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നതോടെ മലയാള സിനിമ നിർമ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളിൽ നിലനിൽക്കുന്ന തർക്കം പരസ്യമായിരിക്കുകയാണ്.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച് പറഞ്ഞതും, അഭിനേതാക്കൾ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നതിനെ എതിർത്തതും, ഒരു സിനിമയും നൂറ് കോടി ക്ലബ്ബിൽ എത്തിയിട്ടില്ല എന്നുമൊക്കെ പറഞ്ഞ് പലരുടെയും വിദ്വേഷങ്ങൾക്ക് വഴിയൊരുക്കി.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. തീർച്ചയായും.. ഇപ്പോഴും പിന്തുണയ്ക്കുന്നു.ആ വിഷയത്തിൽ ദിലീപ് നിരപരാധി തന്നെയാണെന്നാണ് എന്റെ വിശ്വാസം. നടിക്കെതിരെ അക്രമമുണ്ടായെന്നത് സത്യം. ആ കുട്ടിയും എന്റെ പരിചയക്കാരിയാണ്. പക്ഷെ ആ സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
പിന്നിൽ കൃത്യമായ പൊളിടിക്സുണ്ട്. ഞാൻ കൂടുതൽ അന്വേഷിക്കാൻ പോയില്ല.പക്ഷെ എന്റെയടുത്ത് ഒരു പോലീസ് ഓഫീസറാണ് പറഞ്ഞത് ദിലീപ് നിരപരാധിയാണെന്ന്.അങ്ങനെയാണ് ഞാൻ ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നത്. ഈ പ്രശ്നത്തിൽ നിന്ന് ദിലീപ് അതിജീവിച്ച് വരുമെന്ന് തന്നെയാണ് എന്റെ വിശാസം എന്നാണ് സുരേഷ് കുമാർ പറയുന്നത്.
2008 മുതലാണ് ഞാൻ ഭാരവാഹിയാകുന്നത്. പല പലസ്ഥാനങ്ങളിൽ ഞാൻ ഇരുന്നിട്ടുണ്ട്. നിർമ്മാതാക്കളുടെ സംഘടനയ്ക്ക് സ്വന്തമായി ഓഫീസ് ഉണ്ടാകുന്നത് ആ ടൈമിലാണ്. അതിന്റെ ഭഗമായി ഞങ്ങൾക്ക് കുറച്ച് കടമൊക്കെയുണ്ടായിരുന്നു.. അമ്മ സംഘടനയാണ് അപ്പോൾ ഞങ്ങളെ സഹായിച്ചത്.2013 മുതൽ നിർമ്മാണ രംഗത്ത് ഇടവേള വരാൻ കാരണം ഒന്ന് ഈ ഭാരവാഹിത്വവും പിന്നെ സാംസ്‌ക്കാരിക ക്ഷേമ നിധിയിലെ ഭാരവാഹി്ത്തവും കൂടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല, തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും സുരേഷ് കുമാർ പറയുന്നണ്ട്. ഇപ്പോൾ ഞാൻ ബിജെപിയുടെ സംസ്ഥാന കമ്മറ്റിയംഗമാണ്. 2002 മുതൽ ഞാൻ കമ്മിറ്റിയിലുണ്ട്. പക്ഷെ അതാരുമറിഞ്ഞിട്ടില്ല.എന്റെ രീതി അതാണ്. അല്ലാതെ സജീവ പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ല. ഞാൻ പണ്ട് മുതലേ ഒരു സംഘം പ്രവർത്തകനാണ്. അതെപ്പോഴും മനസിലുണ്ടാകും.
സിനിമയിൽ രാഷ്്ട്രീയത്തിന്റെ പേരിൽ ഹേറ്റ് ക്യാമ്പയിൻ ഉണ്ടാകുന്നുണ്ടോ? എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. എനിക്ക് അത്തരമൊരു അനുഭവമില്ല.പക്ഷെ ഉണ്ണി മുകുന്ദന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ കാര്യത്തിൽ ചില സംഭവങ്ങൾ കാണുന്നു. മേപ്പടിയാനിൽ സേവാഭാരതി ആംബുലൻസ് ഉപയോഗിച്ചെന്ന വിവാദം ഇപ്പോൾ കണ്ടു.
പക്ഷെ ഞാൻ മഹാസമുദ്രം എടുത്തപ്പോൾ അതിലുപയോഗിച്ചത് സേവഭാരതിയുടെ ആംബുലൻസ് തന്നെയായിരുന്നു.അവർക്കൊരു പബ്ലിസിറ്റി ആയിക്കോട്ടെന്ന് വച്ച് ഞാൻ മനപൂർവ്വം ചെയ്തത് തന്നെയാണ്. പക്ഷെ ഒരു പ്രശ്നവും ഉണ്ടായില്ല. ഇന്ന് വലിയ വിവാദമായി. എനിക്ക് മനസിലാകുന്നില്ല.. എന്താ പ്രശ്നം എന്ന്. ആർഎസ്എസിനെ എടുത്തു നോക്കു. ഈ രാജ്യത്ത് വല്ല പ്രശ്നവും അവരായിട്ട് ഉണ്ടാക്കിയിട്ടുണ്ടോ. ഇങ്ങോട്ട് വരുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതിരോധം മാത്രമാണ് ഉണ്ടായത് എന്നുമാണ് സുരേഷ് കുമാർ പറയുന്നത്.
