Malayalam
റൊമാന്റിക് വീഡിയോയുമായി രേണു; ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് കമന്റുകൾ
റൊമാന്റിക് വീഡിയോയുമായി രേണു; ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് കമന്റുകൾ
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്.
അന്ന് സുധിയുടെ കൂടെയുണ്ടായിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഒക്കെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സുധിയുടെ ഓർമ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. പലപ്പോഴും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട് രേണുവിന്.
ഇപ്പോഴിതാ വീണ്ടും രേണുവിന് നേരെ സൈബറാക്രമണം രൂ്ഷമാകുകയാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയ്‌ക്ക് പിന്നാലെയാണ് രേണുവിന് നേരെ വിമർശനങ്ങൾ ഉയർന്നത്. രേണുവിന്റെ റൊമാന്റിക് ലുക്കിലുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന പാട്ടിൽ കടപ്പുറം പശ്ചാത്തലമാക്കി വളരെ റൊമാന്റികായിട്ട് ഷൂട്ട് ചെയ്ത വീഡിയോയ്‌ക്കാണ് വിമർശനങ്ങൾ വരുന്നത്.
വളരെയധികം മോശമായി പോയിയെന്നും സുധിയെ ഓർക്കുമ്പോൾ സഹതാപം തോന്നുന്നുവെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. സുധിയുടെ മക്കൾ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും, സുധി ചേട്ടന്റെ ആത്മാവ്, ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു. കുറച്ചെങ്കിലും ബോധമുണ്ടോ ഇവർക്ക് എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.
എന്നാൽ വിമർശനങ്ങൾക്കിടെ അനുകൂലിച്ചും ചിലർ അഭിപ്രായങ്ങൾ പങ്കുവക്കുന്നുണ്ട്. നേരത്തെ, സോഷ്യൽ മീഡിയയിൽ തനിയ്ക്കെതിരെ നടക്കുന്ന കമന്റുകളോട് പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ലെന്നും രേണു പറഞ്ഞിരുന്നു.
ഉടനെ ഒരു വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിനും അടുത്തിടെ രേണു മറുപടി പറഞ്ഞിരുന്നു. ഇന്ന് ഈ നിമിഷം വരെ അങ്ങനെയൊരു കാര്യമില്ലെന്ന് രേണു പറയുന്നു. അങ്ങനെയൊരു തീരുമാനം ഇന്നുവരെയില്ല. നാളെത്തെ കാര്യം നമ്മുടെ കയ്യിലല്ലോ, ദൈവത്തിന്റെ കയ്യിലല്ലേ. എനിക്ക് സുധി
https://youtu.be/4QczjPV8wqoച്ചേട്ടന്റെ ഭാര്യയായിരിക്കാനാണ് താത്പര്യം.
നാളെ ചിലപ്പോൾ ഒറ്റപ്പെടും. സുധിച്ചേട്ടന്റെ ഓർമകളാണ് ഇപ്പോൾ മുന്നോട്ട് നീക്കുന്നത്. ചില കമന്റുകൾ കണ്ടു പുള്ളി ഗൾഫിൽ പോയത് പോലെയാണ് അവളുടെ വിചാരം എന്നൊക്കെ. ഇപ്പോഴും സുധിച്ചേട്ടൻ മരിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കിച്ചു തന്നെ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അമ്മ ഒറ്റപ്പെട്ടുവെന്ന് തോന്നരുത് അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ കല്യാണം കഴിക്കുക.
എന്നെയോർത്തോ റിഥപ്പനെ ഓർത്തോ അമ്മയുടെ ജീവിതം കളയരുതെന്ന്. കിച്ചുവിനോട് എല്ലാ കാര്യങ്ങളൊന്നും ഷെയർ ചെയ്യാറില്ല. ഞങ്ങളെ രണ്ടാളെയും ബാധിക്കുന്ന കാര്യങ്ങൾ സംസാരിക്കാറുണ്ട്. ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോൾ അവനോട് പറഞ്ഞിരുന്നുവെന്നും അവധിക്ക് അവൻ വരാറുണ്ടെന്നും രേണു പറഞ്ഞിരുന്നു.
