Actor
രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ അയാളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും?; മുകേഷ്
രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ അയാളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും?; മുകേഷ്
കഴിഞ്ഞ ദിവസം ബംഗാളി നടി ശ്രീലേഖ മിത്ര നടനും സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്ത് സ്ഥാനമൊഴിയണമെന്നാണ് ആവശ്യം ഉയരുന്നത്. ഈ വേളയിൽ രഞ്ജിത്ത് ചുമതല ഒഴിയണമെന്ന് ആവശ്യപ്പെടാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുകേഷ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
രഞ്ജിത്തിന്റെ കേസ് അന്വേഷിക്കട്ടെ, അദ്ദേഹം രാജിവയ്‌ക്കണമെന്നോ വെക്കേണ്ട എന്നോ ഞാൻ പറയില്ല. കാരണം അയാൾ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ അയാളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും? രാജി വെക്കേണ്ടതില്ലെന്ന് പറഞ്ഞാലും ഇതുപോലെ തന്നെയാണ്.
രഞ്ജിത്ത് എന്റെ സഹപ്രവർത്തകനാണ്. ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം പറയുന്നത് തെറ്റ് ചെയ്തിട്ടില്ലെന്നാണ്. ഈയൊരു സാഹചര്യത്തിൽ സംഭവം അന്വേഷിക്കട്ടെ. എന്നിട്ട് കണ്ടുപിടിക്കട്ടെ. കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെയും സഹോദരിമാരെയും ആരെങ്കിലും ഏതെങ്കിലും തരത്തിൽ ദ്രോ ഹിക്കുകയോ വി ഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ഞാൻ ഒരു കലാകുടുംബത്തിൽ നിന്നുള്ളയാളാണ്. എന്റെ അമ്മ, സഹോദരി എല്ലാം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയിക്കുന്നു. കുടുംബത്തിൽ ഒരുപാട് പേർ നാടകരംഗത്തും സീരിയൽ രംഗത്തും ഒക്കെ പ്രവർത്തിക്കുന്നുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുയോജ്യമായ സാഹചര്യം അവിടെ ഉണ്ടാകണമെന്ന് തന്നെയാണ് പറയാനുള്ളത്.
എന്റെയടുത്ത് ആരും പരാതിയായി വന്നിട്ടില്ല. പണ്ടുമുതലേ അങ്ങനെ വന്നിട്ടില്ല. പവർ ഗ്രൂപ്പ് സിനിമയിൽ ഉള്ളതായി അറിയില്ല. അങ്ങനെയൊരു പവറൊന്നും സിനിമയിൽ വരാൻ സാധ്യതയില്ല. കോടിക്കണക്കിന് രൂപ മുതൽമുടക്കുന്ന സിനിമയിൽ പവർ ഗ്രൂപ്പ് കൊണ്ടുവരുന്ന ആൾ അഭിനയിച്ച് ആ സിനിമ പൊളിഞ്ഞുപോയാൽ എന്തു ചെയ്യും? എന്നും മുകേഷ് ചോദിക്കുന്നു.
മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കാനായിരുന്നു തന്നെ വിളിച്ചത് എന്നാണ് ശ്രീലേഖ പറഞ്ഞത്. ആ സമയത്ത് ഞാൻ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിൽ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാൻ തയ്യാറായി.
എനിക്ക് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഏറെ ഇഷ്ടമാണ്, പ്രത്യേകിച്ച് മലയാളം സിനമകളിൽ. അതുകൊണ്ടു തന്നെ ഞാൻ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവർ.
വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. ഞാൻ അകത്തേക്ക് ചെന്നു. ബാൽക്കണിയിലായിരുന്നു ഞങ്ങൾ.
ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാൻ കരുതി. സ്വയം ശാന്തായാകാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇത് എവിടെ വരെ പോകും എന്ന് നോക്കമല്ലോ. ഒരുപക്ഷെ വളരെ നിഷ്‌കളങ്കമായ പ്രവർത്തിയാണെങ്കിലോ? എന്ന് ഞാൻ ചിന്തിച്ചു.
എന്നാൽ ഞാൻ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ എന്റെ മുടിയിൽ തലോടാൻ തുടങ്ങി. ശേഷം അയാളുടെ സ്പർശനം എന്റെ കഴുത്തിലേയ്ക്ക് നീണ്ടു. അതോടെ ഞാൻ പെട്ടെന്ന് തന്നെ ആ മുറിയിൽ നിന്നിറങ്ങിയോടി. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല.എന്നും നടി പറയുന്നു.
