Connect with us

സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ല, പാർട്ടി ക്ലാസ് കൊടുക്കണം; മന്ത്രി വേട്ടക്കാരനൊപ്പം നിൽക്കുന്നുെവന്ന് ആഷിഖ് അബു

Malayalam

കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര രം​ഗത്തെത്തിയത്. പിന്നാലെ വലിയ വിവാദങ്ങളിലേയ്ക്കാണ് ചർച്ചകൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സജി ചെറിയാന്റെ പ്രതികരണത്തെ വിമർശിച്ചേ രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മുതൽ ഈ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്‌കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ്‌മെന്റിന് എതിരെ നിൽക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം.

സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേർന്നു നിൽക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ് മന്ത്രി.

ഇത് സർക്കാരിൻറെ പ്രഖ്യാപിത നിലപാടല്ല. തിരുത്തുമെന്നാണ് പ്രതീക്ഷ. മന്ത്രിക്ക് രാഷ്രീയ അജ്ഞതയാണ്. പാർട്ടി ക്ലാസ് കൊടുക്കണം. തിരുത്താൻ തയ്യാറാവണം. രഞ്ജിത്തിനെ സർക്കാർ പദവിയിൽ നിന്ന് മാറ്റി നിർത്തണം. പരാതി കൊടുക്കാൻ നടി തയാറാകും. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആഷിഖ് അബു പറഞ്ഞു.

More in Malayalam

Trending