Malayalam
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാടന്‍ പാട്ടിനൊപ്പം ചുവട് വെച്ച് മുകേഷ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാടന്‍ പാട്ടിനൊപ്പം ചുവട് വെച്ച് മുകേഷ്
നടനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മുകേഷ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് അദ്ദേഹം. ഈ വേളയില്‍ നൃത്തം ചെയ്യുന്ന മുകേഷിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
കൊല്ലം ആര്യങ്കാവ് കരയാളാര്‍ തോട്ടത്തില്‍ ആയിരുന്നു മുകേഷിന് കഴിഞ്ഞ ദിവസം സ്വീകരണം നടത്തിയത്. ഇവിടെ മുകേഷിനെ സ്വീകരിക്കാന്‍ വേണ്ടിയെത്തിയ നര്‍ത്തക സംഘത്തോടൊപ്പം ആണ് മുകേഷ് നൃത്തം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് മുകേഷ് ഇവിടെ എത്തിയത്.
എനിക്ക് ചെയ്യാന്‍ പറ്റുന്ന ഈസിയായിട്ടുള്ള സ്റ്റെപ്പ് കാണിച്ചുതരുമോ, നിങ്ങള്‍ ഇപ്പോള്‍ കളിച്ചത് ഇത്തിരി പാട് സ്റ്റെപ്പാണ്. എന്ന് മുകേഷ് നൃത്തകിമാരോട് പറഞ്ഞു. പിന്നീട് നൃത്തം ചെയ്തവര്‍ മുകേഷിനെ സ്റ്റെപ്പ് പഠിപ്പിക്കാന്‍ തീരുമാനിച്ചു.
അവര്‍ കാണിച്ചു കൊടുത്ത സ്റ്റെപ്പ് പിന്നീട് മുകേഷ് അവര്‍ക്കൊപ്പം കളിച്ചു. നാടന്‍പാട്ടിനൊപ്പം ആവേശപൂര്‍വ്വം ആണ് സ്ത്രീകള്‍ക്കൊപ്പം മുകേഷ് നൃത്തം ചെയ്തത്.
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ആര്‍എസ്പിയാണ്. 2019ല്‍ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് ഇവിടെ നിന്നും ആര്‍എസ്!പി നേതാവായ ന് കെ പ്രേമചന്ദ്രന് വിജയിച്ചത്. കൂടാതെ ഇടത്, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഏറെ സാന്നിധ്യമുള്ള ലോക്സഭാ മണ്ഡലമാണ് കൊല്ലം.
