Malayalam Breaking News
ധോണിയും മകൾ സിവയും ഇതാ ഇവിടെ ഉണ്ട് ; മണലില്‍ കളിച്ച് അച്ഛനും മകളും
ധോണിയും മകൾ സിവയും ഇതാ ഇവിടെ ഉണ്ട് ; മണലില്‍ കളിച്ച് അച്ഛനും മകളും
ധോണിയും മകൾ സിവയും ഇതാ ഇവിടെ ഉണ്ട് ; മണലില്‍ കളിച്ച് അച്ഛനും മകളും
ധോണിയെ ഇഷ്ടപ്പെടുന്നവരെല്ലാവരും മകൾ സിവയെയും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. സിവയുടെ വിഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആവാറുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്ന് നീണ്ട അവധിയിലാണ്. ഈ ഒഴിവു കാലത്ത് മകള്‍ സിവയുമൊത്ത് കുസൃതികള്‍ കാട്ടി നടക്കുകയാണ് ധോണി.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കഴിഞ്ഞ ദിവസം ധോണിയും സിവയുമൊത്തുള്ള ഒരു കുസൃതി. മുന്‍പും ഇരുവരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.
ഇത്തവണത്തെ വീഡിയോ ഒരു ബീച്ചില്‍ നിന്നാണ്. കടല്‍ത്തീരത്ത് മണലില്‍ കുഴിയുണ്ടാക്കി അതിനുള്ളില്‍ കയറി നിന്ന സിവയുടെ കാലുകള്‍ മണലിട്ട് മൂടുകയാണ് ധോണി. കുട്ടിയായിരിക്കുമ്പോള്‍ മണല്‍ കണ്ടാല്‍ ഞങ്ങള്‍ ഉറപ്പായും ചെയ്യുക ഇതായിരിക്കുമെന്ന് എഴുതിക്കൊണ്ടാണ് ധോണി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും കളികള്‍ വീഡിയോയിലാക്കിയത് ഭാര്യ സാക്ഷിയാണ്.
ms dhoni and ziva
