Movies
കൈനിറയെ ചിത്രങ്ങളുമായി ജനപ്രിയ നായകൻ ദിലീപ് ! അന്യഭാഷയി തിളങ്ങി മഞ്ജുവും; 2023 ൽ പുറത്ത് എത്തുന്നത് വമ്പൻ ചിത്രങ്ങളോ?
കൈനിറയെ ചിത്രങ്ങളുമായി ജനപ്രിയ നായകൻ ദിലീപ് ! അന്യഭാഷയി തിളങ്ങി മഞ്ജുവും; 2023 ൽ പുറത്ത് എത്തുന്നത് വമ്പൻ ചിത്രങ്ങളോ?
പുത്തന്‍ പ്രതീക്ഷകളുമായി 2022നെ യാത്രയാക്കി ലോകത്ത് പുതുവര്‍ഷം പിറന്നു. . മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയ വര്‍ഷം കൂടിയാണ് വിട വാങ്ങിയത്. മലയാള സിനിമയിലും ഒട്ടേറെ മാറ്റങ്ങള്‍ വന്ന വര്‍ഷം കൂടിയാണ് 2022. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ മലയാളവും തിളങ്ങിയിരുന്നു.
തിയേറ്ററില്‍ മാത്രമല്ല ഒടിടി റിലീസായും ചിത്രങ്ങളെത്തിയിരുന്നു. ഉത്സവ സീസണുകളിലെല്ലാം സിനിമയുമായെത്തിയിരുന്ന പല താരങ്ങളും അത് തെറ്റിച്ച വര്‍ഷം കൂടിയാണ് കഴിഞ്ഞ് പോയത്. 2023 ല്‍ ദിലീപിന്റെയും മഞ്ജുവിന്റെയും വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 2023 ല്‍ ദിലീപിന് നല്ലൊരു തിരിച്ച് വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
റാഫി ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍, അരുണ്‍ ഗോപിയുടെ ബാന്ദ്ര, വിയാന്‍ വിഷ്ണുവിന്റെ പറക്കും പാപ്പന്‍, റാഫിയുടെ പ്രൊഫസര്‍ ഡിങ്കന്‍, ഷാഫിക്കൊപ്പം ത്രീ കണ്‍്രട്രീസ്, സിബി കെ തോമസ് ചിത്രം തുടങ്ങിയ സിനിമകളാണ് ദിലീപിന്റേതായി ഒരുങ്ങുന്നത്. ഹിറ്റ് സംവിധായകര്‍ക്കൊപ്പം ദിലീപ് വീണ്ടും അണിനിരക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. പ്രഖ്യാപനം മുതലേ തന്നെ പല ചിത്രങ്ങളും വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദിലീപ്- തമന്ന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ബാന്ദ്ര’. രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഈ അവസരത്തിൽ പുതുവത്സര പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡാൻസ് സ്റ്റില്ലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിലെ നടി ആരാണ് എന്നുള്ളത് വെളിപ്പെടുത്തിയിട്ടില്ല. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്. ബാന്ദ്രയുടെ റിലീസിനായി കാത്തിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്.
തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിര്‍മ്മാണം. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ.
നാദിര്‍ഷ സംവിധാനം ചെയ്‍ത കേശു ഈ വീടിന്‍റെ നാഥന്‍ ആണ് ദിലീപിന്‍റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം.
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി വിശേഷിപ്പിക്കുന്ന മഞ്ജു വാര്യര്‍ ബോളിവുഡില്‍ വരെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഭാഷാഭേദമന്യേ സിനിമകള്‍ സ്വീകരിച്ച് മുന്നേറുകയാണ് താരം. ആയിഷ, തുനിവ് തുടങ്ങിയ സിനിമകളാണ് ഇനി വരാനുള്ളത്. അസുരനിലൂടെയായാണ് താരം തമിഴില്‍ സാന്നിധ്യം അറിയിച്ചത്. ധനുഷിനൊപ്പമുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നുമായി സിനിമയിലേക്കെത്തിയ മഞ്ജു വാര്യറുടെ കരിയറിലെ ഓരോ നേട്ടവും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇടയ്ക്ക് വെച്ച് മഞ്ജു സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ എന്നാണ് തിരിച്ചുവരുന്നതെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. നൃത്തവേദിയിലൂടെയായുള്ള തിരിച്ചുവരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലെ പ്രതികരണമായാലും മഞ്ജുവിനോട് ബഹുമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.
