Connect with us

നമ്മളിപ്പോൾ അത് ശരിയല്ല ഇത് ശരിയല്ല എന്ന് പറയുമ്പോൾ ആ വ്യക്തിക്ക് കൂടി അത് ഫീൽ ചെയ്യും, വലിയ ഡയറക്ടർമാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അങ്ങനെ ഒരു സംഭവം കൂടിയുണ്ട്’; ലിസ്റ്റിൻ സ്റ്റീഫൻ!

Movies

നമ്മളിപ്പോൾ അത് ശരിയല്ല ഇത് ശരിയല്ല എന്ന് പറയുമ്പോൾ ആ വ്യക്തിക്ക് കൂടി അത് ഫീൽ ചെയ്യും, വലിയ ഡയറക്ടർമാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അങ്ങനെ ഒരു സംഭവം കൂടിയുണ്ട്’; ലിസ്റ്റിൻ സ്റ്റീഫൻ!

നമ്മളിപ്പോൾ അത് ശരിയല്ല ഇത് ശരിയല്ല എന്ന് പറയുമ്പോൾ ആ വ്യക്തിക്ക് കൂടി അത് ഫീൽ ചെയ്യും, വലിയ ഡയറക്ടർമാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അങ്ങനെ ഒരു സംഭവം കൂടിയുണ്ട്’; ലിസ്റ്റിൻ സ്റ്റീഫൻ!

നേരം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. ആഖ്യാനത്തില്‍ വേറിട്ട ശൈലിയില്‍ എത്തിയ രണ്ടാമത്തെ ചിത്രമായ ‘പ്രേമ’വും വൻ ഹിറ്റായതോടെ അല്‍ഫോണ്‍സ് പുത്രൻ യുവപ്രേക്ഷകരുടെ പ്രിയ സംവിധായകനായി. അല്‍ഫോണ്‍സ് പുത്രൻ ഴോണര്‍ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ സിനിമകള്‍ ആഘോഷിക്കപ്പെട്ടത്. അൽഫോൻസിൻറെ പുത്രന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലത്തിയ ചിത്രമാണ് ഗോള്‍ഡ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രൻ ചിത്രം വരുന്നൂവെന്നതിനാല്‍ റിലീസിന് മുമ്പ് തന്നെ ഗോള്‍ഡില്‍ വലിയ പ്രതീക്ഷകളായിരുന്നു.

എന്നാല്‍ ഗോള്‍ഡിന് തിയേറ്ററില്‍ നിന്നും പ്രതീക്ഷിച്ചതുപോലുള്ള പ്രതികരണങ്ങള്‍ ലഭിച്ചില്ല. ഗോള്‍ഡിനെ കുറിച്ചുള്ള അഭിപ്രായങ്ങളില്‍ പ്രതികരണങ്ങളില്‍ പ്രതികരണവുമായി പിന്നീട് എത്തുകയും ചെയ്തിരുന്നു അൽഫോൺസ് പുത്രൻ

നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്…. ചായ കൊള്ളൂല്ലെന്ന് പെട്ടെന്ന് പറയാം. കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ? പാല് കൂടിയോ കുറഞ്ഞോ? പാല് കേടായോ…. കരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും.’

‘അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞാ നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ട് രണ്ടുപേർക്കും ഉപയോഗം ഇല്ല. നേരം 2, പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്ക് പേരിട്ടത്.’
‘ഗോൾഡ് എന്നാണ്. ഞാനും ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ ഉപദ്രവിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ ചെയ്‍തതല്ല ഈ സിനിമ. ഇനിയും എന്നേയും എന്റെ ടീമിനേയും സംശയിക്കരുത്. ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു… ഇങ്ങനെ എടുക്കാമായിരുന്നുവെന്ന് പറയരുത്.’

‘കാരണം ഞാനും ഗോൾഡ്’ എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോൾഡ് ചെയ്‍ത് ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണ്’ എന്നാണ് നെ​ഗറ്റീവ് റിവ്യൂസിൽ പ്രതിഷേധിച്ച് അൽഫോൺസ് പുത്രൻ കുറിച്ചത്.

ഇതിന്റെ പേരിലും സംവിധായകന് എതിരെ നിരവധി വിമർ‌ശനങ്ങൾ വന്നിരുന്നു. പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ബാബുരാജ്, ദീപ്തി സതി, ഷമ്മി തിലകൻ, മല്ലികാ സുകുമാരൻ തുടങ്ങി ഒരുപിടി താരങ്ങൾ സിനിമയുടെ ഭാ​ഗമായിരുന്നു.

ഇപ്പോഴിത ചിത്രം പ്രേക്ഷകർക്ക് വർക്കാവാത്തതിനെ കുറിച്ചും പരാജയപ്പെട്ടതിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഗോൾഡ് ഒരു അൽഫോൺസ് പുത്രൻ സിനിമയാണെന്നും ആദ്യത്തെ രണ്ട് സിനിമകൾ സൂപ്പർ ഹിറ്റാക്കിയ സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ കോൺഫിഡൻസായിരുന്നു ഈ സിനിമക്ക് പിന്നിലെന്നും ലിസ്റ്റിൻ പറഞ്ഞു.

‘ഗോൾഡ് ഒരു അൽഫോൺസ് പുത്രൻ സിനിമയാണ്. കാരണം ഒരു വലിയ ഹിറ്റ് കൊടുത്തിട്ടുള്ള മുമ്പ് ചെയ്ത സിനിമകൾ ഹിറ്റാക്കിയ ഒരാളുടെ കോൺഫിഡൻസായിരുന്നു ഈ സിനിമ. ആ ആള് വേറൊരു ലെവലിൽ നിൽക്കുന്നു.’

‘ഒന്ന് രണ്ട് സിനിമകൾ ചെയ്ത അതിൽ തന്നെ സിനിമകൾ പരാജയപ്പെട്ടിട്ടുള്ള ഡയറക്ടറുടെ അടുത്ത് അല്ലെങ്കിൽ പുതിയൊരു ഡയറക്ടറുടെ അടുത്ത് അപ്രോച് ചെയ്യുമ്പോൾ അത് വേറൊരു രീതിയാണ്. വലിയ ഹിറ്റുകൾ ചെയ്ത് നിൽക്കുന്ന ആൾക്ക് വേറൊരു രീതിയിലുള്ള കോൺഫിഡൻസ് സിനിമക്ക് മേലുണ്ടാകും. അപ്പോൾ പിന്നെ ആ വ്യക്തിയുടെ കൂടെ നിൽക്കുക എന്നുള്ളതിലാണ് കാര്യം.’

‘നമ്മളിപ്പോൾ അത് ശരിയല്ല ഇത് ശരിയല്ല എന്ന് പറയുമ്പോൾ ആ വ്യക്തിക്ക് കൂടി അത് ഫീൽ ചെയ്യും. വലിയ ഡയറക്ടർമാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അങ്ങനെ ഒരു സംഭവം കൂടിയുണ്ട്’ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

അതേസമയം ഒ.ടി.ടിയിൽ റിലീസ് ചെയ്ത ഗോൾഡിന് നേരെയും വലിയ വിമർശനവും ട്രോളുകളുമാണ് ഉയരുന്നത്. ചിത്രത്തിന്റെ മേക്കിങ് സ്റ്റൈലും എഡിറ്റിങ്ങും തന്നെയാണ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത്.

More in Movies

Trending

Recent

To Top