Connect with us

എമ്പുരാൻ നിർമ്മിക്കാൻ അവർ എത്തുന്നു? ആ വാർത്ത സത്യമോ? ഇത് ഒന്നൊന്നര വരവായിരിക്കും

Movies

എമ്പുരാൻ നിർമ്മിക്കാൻ അവർ എത്തുന്നു? ആ വാർത്ത സത്യമോ? ഇത് ഒന്നൊന്നര വരവായിരിക്കും

എമ്പുരാൻ നിർമ്മിക്കാൻ അവർ എത്തുന്നു? ആ വാർത്ത സത്യമോ? ഇത് ഒന്നൊന്നര വരവായിരിക്കും

2022 അവസാനിക്കാൻ ഇനി ഒരൊറ്റ ദിവസം മാത്രമാണ് ബാക്കിയുള്ളത്… കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സിനിമാ ലോകം പതിയെ കരകയറി തുടങ്ങിയ വര്‍ഷമാണ് കഴിഞ്ഞ് പോകുന്നത്. എങ്കിലും സിനിമ ആസ്വാദകരെ സംബന്ധിച്ച് നല്ലൊരു വർഷം തന്നെയായിരുന്നു 2022 . കാത്തിരുന്ന ചില നിർണ്ണായക പ്രഖ്യാപനങ്ങളാണ് നടന്നത്.

അതിൽ പൃഥ്വിരാജ് നൽകിയ സംഭാവനയാണ് എടുത്ത് പറയേണ്ടത്. പറഞ്ഞ് വരുന്നത് എന്താണെന്നല്ലേ…. നിങ്ങൾ ഊഹിച്ചത് തന്നെ! എമ്പുരാൻ

തന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫർ പൃഥ്വിരാജിന് നൽകിയ കൊടുത്ത ഓളം ചെറുതല്ല. ലൂസിഫര്‍ വിജയാഘോഷങ്ങള്‍ക്കൊപ്പം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ചിത്രത്തിന്‍റെ തുടര്‍ച്ചയായ എമ്പുരാന്‍. എമ്പുരാൻ ഷൂട്ടിംഗ് 2023 ആരംഭിക്കുകയാണ്.

ലൂസിഫർ നിർമ്മിച്ചത് ആശിർവാദ് സിനിമാസാണെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാൽ എമ്പുരാൻ ആശിർവാദ് സിനിമാസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഹൊംബാളെ ഫിലിംസ് എന്നിവർ ചേർന്നു നിർമിക്കുമെന്നുള്ള ഒരു അഭ്യൂഹം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. എന്തൊക്കെയായാലും റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വിശ്വസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് ഒരുപറ്റം ആളുകൾ.. ഈ പറഞ്ഞാ ഞാൻ പോലും. അങ്ങനെ സംഭവിക്കുമോ?

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ നിർമ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. ആശിർവാദ് സിനിമാസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയെ കുറിച്ച് പിന്നെ പറയേണ്ട ആവിശ്യമില്ലല്ലോ.. മൂന്ന് നിർമ്മാണ കമ്പനികൾ കൂടി ഒന്നിച്ചാൽ എങ്ങനെയിരിക്കും, ആഹാ പറയാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ

ഈ മൂന്ന് പ്രോഡക്ഷൻസുമാണ് നിർമ്മിക്കുന്നതെങ്കിൽ പാൻ ഇന്ത്യൻ ലെവലിലായിരിക്കും എമ്പുരാൻ റിലീസ് ചെയ്യുന്നത്… ഈ വാർത്ത സത്യമാകണേയെന്നാണ് ഇപ്പോഴുള്ള പ്രാർത്ഥന. സംഭവം സത്യമാണെങ്കിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചർച്ചകളായിരിക്കും. സത്യത്തെ എക്കാലവും നമുക്ക് മൂടിവെയ്ക്കാൻ സാധിക്കില്ല, ഒരു നാൾ പുറത്തുവരും, വരുക തന്നെ ചെയ്യും, ഉടൻ തന്നെ ആ വാർത്തയ്ക്കായി നമുക്ക് കാതോർക്കാം

More in Movies

Trending