Connect with us

പാന്‍ ഇന്ത്യനല്ല, പാന്‍ വേള്‍ഡ്, എമ്പുരാന്റെ ഒളിഞ്ഞിരിക്കുന്ന രഹസ്യം ഇതാ! ബജന്റെ കേട്ടാൽ ഞെട്ടും; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

Movies

പാന്‍ ഇന്ത്യനല്ല, പാന്‍ വേള്‍ഡ്, എമ്പുരാന്റെ ഒളിഞ്ഞിരിക്കുന്ന രഹസ്യം ഇതാ! ബജന്റെ കേട്ടാൽ ഞെട്ടും; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

പാന്‍ ഇന്ത്യനല്ല, പാന്‍ വേള്‍ഡ്, എമ്പുരാന്റെ ഒളിഞ്ഞിരിക്കുന്ന രഹസ്യം ഇതാ! ബജന്റെ കേട്ടാൽ ഞെട്ടും; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ വീണ്ടും നായകനാകുന്ന സിനിമ എന്നാണ് സംഭവിക്കുകയെന്ന് ആരാധകര്‍ ചോദിച്ചിട്ട് നാളുകളേറെയായി. ഒടുവിൽ അതിന് പര്യവസാനമായിരിക്കുകയാണ്. എമ്പുരാന്‍ ആരംഭിക്കുകയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ചിങ്ങം ഒന്നാം തിയ്യതി പ്രഖ്യാപിച്ചിരുന്നു.

ചിത്രമെങ്ങനെയാണ് ഒരുങ്ങുക എന്നതിനെ കുറിച്ച് മൂന്ന് പേരും പറയുന്ന ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബഡ്ജറ്റിലായിരിക്കും ചിത്രം നിര്‍മ്മിക്കുക എന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി നിര്‍മ്മാതാക്കള്‍ ചെലവഴിക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇത്രയും തുക ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ തുക ചിത്രത്തിന് വേണ്ടി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവുകയും പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂര്‍ണ്ണമായും കൊമേഴ്‌സ്യല്‍ എന്‍ടെര്‍റ്റെയിനറായാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ആദ്യ ചിത്രത്തിന് ലഭിച്ച മിന്നും വിജയം തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള ചുവടുവെപ്പിന് കരുത്തുനല്‍കുന്നത്. മലയാളസിനിമയുടെ ബിസിനസ്സില്‍ പുതിയ ചരിത്രം തീര്‍ത്ത ലൂസിഫര്‍ ലോകവിപണിയിലേക്ക് മലയാളത്തെ കൈപിടിച്ചുയര്‍ത്തി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കോടികള്‍ കൊയ്ത ചിത്രത്തിന് വിദേശരാജ്യങ്ങളിലും വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

‘എമ്പുരാ’ന്റെ പ്രഖ്യാപനം നടക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ അറിയിച്ചിരുന്നു. യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ‘എമ്പുരാന്റെ’ പ്രഖ്യാപനം നടത്തിയത്. സംവിധായകൻ പൃഥ്വിരാജാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്. ഇത് ഒരു ഇൻഫോമല്‍ കൂടിക്കാഴ്‍ചയാണ്. ‘എമ്പുരാനെ’ സംബന്ധിച്ചിടത്തോളം ഇതുപോലെ ഒരുപാട് ഇൻഫോമല്‍ കൂടിക്കാഴ്‍ചകള്‍ ഉണ്ടായിട്ടുണ്ട്. 20018ല്‍ ‘ഒടിയന്റെ’ സെറ്റില്‍ വെച്ച് ‘ലൂസിഫറി’ന്റെ ഒരു ഔദ്യോഗിക മീറ്റിംഗ് നടന്നിരുന്നു. ഇന്ന് മുതലാണ് ‘ലൂസിഫര്‍’ ഔദ്യോഗികമായി തുടങ്ങുന്നത് എന്ന് പറഞ്ഞ്. അത്തരത്തില്‍ ‘എമ്പുരാന്റെ’ ആദ്യത്തെ മീറ്റിംഗ് ആണ് ഇത്. എഴുത്ത് കഴിഞ്ഞു. ഷൂട്ടിംഗിന്റെ കാര്യങ്ങളിലേക്ക് നടക്കുന്നു. ആ പ്രൊസസിന്റെ ആദ്യത്തെ കൂടിക്കാഴ്‍ചയാണ്. നിങ്ങളുമായി ഇത് പങ്കുവയ്‍ക്കണമെന്ന് ആഗ്രഹിച്ചു. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നറാണ്. മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോള്‍ ആസ്വദിക്കാനായാല്‍ സന്തോഷം. ‘ലൂസിഫര്‍’ എന്ന സിനിമയ്‍ക്ക് നിങ്ങള്‍ നല്‍കിയ വലിയ വിജയം കാരണം ഇത്തവണ കുറച്ചുകൂടി വലിയ രീതിയിലാണ് ഞങ്ങള്‍ കാണുന്നത്. എപ്പോള്‍ തിയറ്ററില്‍ എത്തും എന്നൊന്നും ഇപ്പോള്‍ പറയാൻ പറ്റുന്ന ഒരു സിനിമയല്ല. വരും ദിവസങ്ങളില്‍ സിനിമയുടെ വിശേഷങ്ങള്‍ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫറില്‍ കണ്ട കഥയുടെ കേവല തുടര്‍ച്ച മാത്രമായിരിക്കില്ല പുതിയചിത്രമെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനകം കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പു നടന്ന കഥയും അതിന്റെ തുടര്‍ക്കഥയും ചേര്‍ത്തുവെച്ചാകും രണ്ടാം ഭാഗം ഒരുക്കുക.

More in Movies

Trending