മോഹന്‍ലാലും ഭാര്യയും അനിയത്തിയും തമ്മിലുള്ള അറ്റാച്ച്മെന്റ് ഞങ്ങള്‍ റീ ഷൂട്ട് ചെയ്തു’ ഒറ്റ രാത്രി കൊണ്ടാണ് അതെല്ലാം ചെയ്തത്…. സിനിമ വിജയിച്ചില്ല; തുറന്ന് പറഞ്ഞ് ബാബു ഷാഹിര്‍.

ഫാസില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു. സിനിമയ്ക്ക് സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്ട്രോളര് ആയി പ്രവര്‍ത്തിച്ച ബാബു ഷാഹിര്‍.
ഒരു ചാനൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബാബു. ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ അനിയത്തി ക്യാരക്ടര്‍ അന്വേഷിച്ച് ഒരുപാട് ഓട്ടങ്ങള്‍ ഓടി. അവസാനം ഗീതു മോഹന്ദാസിലേക്കെത്തി. അന്വേഷണം നടത്തിയപ്പോള്‍ അവര്‍ അമേരിക്കയില്‍ ആണ്. ഉടനെ തന്നെ നമ്പര്‍ അന്വേഷിച്ച് വിളിച്ചു. ഉടനെ ഇവിടെ വരണം എന്ന് ഫാസില്‍ സര് പറഞ്ഞു. ഗീതു കോസ്റ്റ്യൂം ഇട്ട് വന്നപ്പോള്‍ കറക്ട്. ആ സിനിമ തുടങ്ങി’ ‘കാരണം ഇത്തിരി ഇഴഞ്ഞ് പോവുന്ന സബ്ജക്ട് ആണ് അതിന്റെ തീം. അതിന്റെ ടെന്‍ഷന്‍ എല്ലാവര്ക്കും ഉണ്ട്. അതേപോലെ തിയേറ്ററില്‍ റിലീസ് ആയപ്പോള്‍ വന്ന റിപ്പോര്‍ട്ട് പടം ഇത്തിരി മോശമാണ്, ക്ലൈമാക്സ് വീക്ക് ആണെന്നാണ്. ഉടനെ തന്നെ ഫാസില്‍ സര് പറഞ്ഞു, ക്ലൈമാക്സില്‍ എന്തെങ്കിലും ഉടനെ തന്നെ റീഷൂട്ട് ചെയ്തിട്ട് ആഡ് ചെയ്യാമെന്ന്. മോഹന്‍ലാലും ഭാര്യയും അനിയത്തിയും തമ്മിലുള്ള അറ്റാച്ച്മെന്റ് ഞങ്ങള്‍ റീ ഷൂട്ട് ചെയ്തു
‘മദ്രാസിലുള്ള മൗണ്ട് ഹോട്ടലില്‍ വെച്ച് ഉടനെ ഷൂട്ട് ചെയ്ത്. വൈകുന്നേരം തന്നെ ലാബിലേക്ക് കൊടുത്ത് പ്രിന്റ് അടിച്ച് ഡബ്ബിംഗ് ചെയ്തു. പ്രിന്റ് ചെയ്ത 45 ഇടങ്ങളില്‍ ആഡ് ചെയ്തു. ഒറ്റ രാത്രി കൊണ്ടാണ് അതെല്ലാം ചെയ്തത്. എന്നാലും സിനിമ വിജയമായില്ല. ആ സിനിമ നമ്മുടെ കൈയില്‍ നിന്ന് പോയി എന്ന് പറയാം’ ബാബു കൂട്ടിച്ചേര്‍ത്തു.
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...