Connect with us

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്

Movies

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്. ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രം ഒരുക്കിയതിനാണ് പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ പുരസ്കാരനേട്ടം സ്വന്തമാക്കിയത്. ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ അറിയിച്ചു.അഭിമാനം തോന്നിയ നിമിഷം എന്നും മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ എന്നത്തേക്കാളും സന്തോഷമുണ്ട് എന്നും സംവിധായകൻ കുറിച്ചു.

. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ എന്നത്തേക്കാളും അഭിമാനിക്കുന്നു. ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്.ഞങ്ങളുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ്, അഭിനേതാക്കൾ, എഴുത്തുകാർ, ഛായാഗ്രാഹകർ, കൂടാതെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ സ്നേഹം. എന്നിൽ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പർ ഹീറോ ഉയർന്നുവരുമായിരുന്നില്ല, ബേസിൽ ജോസഫ് കുറിച്ചു.

ഇതിനോടകം നിരവധി അം​ഗീകാരങ്ങൾ നേടി മിന്നൽ മുരളി ലോകമെമ്പാടും ഏറ്റെടുത്തുകഴിഞ്ഞു. 52-ാം ചലച്ചിത്ര പുരസ്കാരത്തിൽ വിഷ്വൽ എഫക്ട്സ്, സൗണ്ട് മിക്സിങ്, വസാത്രാലങ്കാരം, ​ഗായകൻ എന്നീ നിലകളിലും മിന്നൽ മുരളി പുരസ്കാരത്തിന് അർഹമായിരുന്നു. കൂടാതെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സൈമ അവാർഡ്സിൽ 10 പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

2021 ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ ബോക്‌സിന്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. കൂടാതെ അന്താരാഷ്ട്ര മാധ്യമങ്ങളിലും ചിത്രം ചര്‍ച്ചയായിരുന്നു.

More in Movies

Trending

Recent

To Top