Connect with us

രണ്ട് സീൻ മാത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്നെ ആ സിനിമയിലേയ്ക്ക് വിളിച്ചത്, പിന്നീട് സംഭവിച്ചത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

Movies

രണ്ട് സീൻ മാത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്നെ ആ സിനിമയിലേയ്ക്ക് വിളിച്ചത്, പിന്നീട് സംഭവിച്ചത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

രണ്ട് സീൻ മാത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്നെ ആ സിനിമയിലേയ്ക്ക് വിളിച്ചത്, പിന്നീട് സംഭവിച്ചത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

സംവിധായകൻ ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച് ഷമ്മി തിലകന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്

രണ്ട് സീനെയുള്ളുവെന്ന് പറഞ്ഞാണ് അദ്ദേഹം തന്നെ കസ്തൂരിമാൻ എന്ന സിനിമയിലേയ്ക്ക് വിളിച്ചത്. പിന്നെ കഥ തന്നെ മാറ്റി എഴുതുകയായിരുന്നുവെന്നിം ഷമ്മി തിലകൻ പറഞ്ഞത്.

കോളേജ് കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ അതില്‍ മീരാ ജാസ്മിന്‍ ചെയ്ത കഥാപാത്രത്തിന്റെ ചേച്ചിയുടെ ഭര്‍ത്താവായിട്ടുള്ള ക്യാരക്ടറുണ്ട്, അതൊന്ന് വന്ന് നിനക്ക് ചെയ്യാവോ എന്നാണ് തന്നോട് ലോഹി ഏട്ടന്‍ ചോദിച്ചത്. ഒരു രണ്ട് സീനേ ഒള്ളൂ എന്നാണ് തന്നോട് പറഞ്ഞത്. അവളിങ്ങനെ സ്‌കൂട്ടറില്‍ വരുമ്പോള്‍ പുറകേ പോയി ഒലിപ്പിക്കുന്ന, പഞ്ചാരയടിക്കുന്ന… അത് കഴിഞ്ഞ് വീട്ടില്‍ വരുന്ന ആ രണ്ട് സീനാണുള്ളത്. നല്ല ഹൈലൈറ്റ് സീനാണത്. അത്രയേ ഉള്ളൂ. ഒരു രണ്ട് ദിവസം കൊണ്ട് നമുക്കത് എടുക്കാം എന്ന് പറഞ്ഞു.

അങ്ങനെയാണ് താന്‍ ചെല്ലുന്നത്. അങ്ങനെ താൻ ആ സീന്‍ അഭിനയിക്കുന്നു. സീന്‍ കഴിഞ്ഞു. തനിക്ക് കുറച്ച് ക്യാഷൊക്കെ തന്നു, തന്റെ ചേട്ടന്‍ എടുക്കുന്ന പടം പോലെയാണ് തനിക്ക് ലോഹി ഏട്ടന്റെ സിനിമ. അങ്ങനെ ഞാന്‍ ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോവാന്‍ നില്‍ക്കുമ്പോല്‍ ലോഹി ഏട്ടന്‍ ഓടിവന്നുട്ട് തന്നോട് പറഞ്ഞു, നമ്മള്‍ സംഭവം ഒന്ന് മാറ്റാന്‍ തീരുമാനിച്ചു.

നിനക്കൊരു രണ്ട് സീന്‍ കൂടി വരുമെന്ന് ശരി ചേട്ടൻ വിളിച്ചാല്‍ മതി താന്‍ വരാമെന്ന് പറഞ്ഞു പോന്നു. ഒരാഴ്ച ഒന്ന് കഴിഞ്ഞോട്ടെ.. ഞാന്‍ ഒന്ന് വര്‍ക് ഔട്ട് ചെയ്യട്ടെയെന്ന് ലോഹി ഏട്ടന്‍ പറഞ്ഞു. പിന്നെ ഈ സംഭവം മൊത്തമങ്ങ് മാറി. ഇന്റര്‍വെല്‍ വരെ മാത്രം കോളേജ്, അത് കഴിഞ്ഞാല്‍ കഥ മാറി. അങ്ങനെയാണ് സബ്ജക്ട് ഉണ്ടായത്. അത് ലോഹിതദാസിന്റെ കയ്യൊപ്പുള്ള, അദ്ദേഹത്തിന്റെ സിനിമയാണെന്നും ഷമ്മി പറയുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top