ഇന്ന് അവർ നമ്മോടൊപ്പമില്ല, രണ്ടാം ഭാഗത്തിന് സ്വർഗ്ഗീയരായ അവരുടെ ആശീർവ്വാദം തീർച്ചയായും കൂടെയുണ്ടാകും; സുരേഷ് ഗോപി ചിത്രത്തിന്റെ രണ്ടാം ഭാഗം; സൂചന നൽകി സംവിധായകൻ

22 വർഷങ്ങൾക്ക് ശേഷം സത്യമേവ ജയതേയുടെ രണ്ടാം ഭാഗം വരുന്നതിന്റെ സൂചന നൽകി സംവിധായകൻ വിജി തമ്പി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
ചിത്രത്തിന്‍റെ സീക്വലിനായി ഒരുപാട് പേര്‍ അഭ്യര്‍ഥിക്കുന്നുണ്ടെന്നും തിരക്കഥയിൽ പൂർണ്ണ വിശ്വാസം വന്നശേഷമേ ക്യാമറ ചലിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ പൂർത്തിയാകുന്ന മുറക്ക് അപ്ഡേറ്റുകൾ പങ്കുവയ്ക്കാം എന്നും അദ്ദേഹം പറയുന്നുണ്ട്. നീണ്ട 22 വർഷം കഴിഞ്ഞെങ്കിലും ചന്ദ്രചൂഡൻ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നറിഞ്ഞതിൽ സംവിധായകനെന്ന നിലയിൽ ഏറെ സന്തോഷവും ഒപ്പം അഭിമാനവും തോന്നിയ നിമിഷം.
ആദ്യ ഭാഗത്തിന്റെ തിരക്കഥ എഴുതിയ തന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ കൂടിയായിരുന്ന അലക്സ് കടവിലും ജി. എ ലാലും ഇന്ന് നമ്മോടൊപ്പമില്ല എങ്കിലും രണ്ടാം ഭാഗത്തിന് സ്വർഗ്ഗീയരായ അവരുടെ ആശീർവ്വാദം തീർച്ചയായും കൂടെയുണ്ടാകും. സത്യമേവ ജയതേയുടെ പോസ്റ്ററിനൊപ്പം വിജി തമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എവര്‍ഷൈന്‍ പിക്ചേഴ്സിൻ്റെ ബാനറില്ർ 2000 ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ സി ഐ ചന്ദ്രചൂഡന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സിദ്ദിഖ്, ഐശ്വര്യ, ഹേമന്ദ് രാവണ്‍, ബാലചന്ദ്ര മേനോന്‍, രാജന്‍ പി ദേവ്, മണിയന്‍പിള്ള രാജു, തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു സത്യമേവ ജയതേ. എവര്‍ഷൈന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചത്.
കേരളത്തിലുൾപ്പെടെ നിരവധി ആരാധകരുള്ള നടൻമാരിലൊരാളാണ് സിദ്ധാർഥ്. കാർത്തിക് ജി ക്രിഷ് ഒരുക്കുന്ന ടക്കർ ആണ് സിദ്ധാർഥിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഈ...
മലയാളത്തിന്റെ അഭിമാന താരമാണ് മമ്മൂട്ടി . അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. സഹനടനായാണ് തുടങ്ങിയത്. പിന്നീട് നായകവേഷങ്ങളും അവതരിപ്പിക്കുകയായിരുന്നു. എല്ലാതരം...