Connect with us

മല്ലിക വന്നാല്‍ പ്രസാദം കിട്ടും, ആ സമയത്ത് എന്നെ വിളിച്ചാല്‍ മതി, അതുവരെ ഞാന്‍ ഉറങ്ങട്ടെയെന്ന് പറഞ്ഞാണ് കിടന്നത്, പക്ഷെ …സുകുമാരന്റെ അമ്മയുടെ മരണത്തെക്കുറിച്ച് മല്ലിക സുകുമാരൻ !

Movies

മല്ലിക വന്നാല്‍ പ്രസാദം കിട്ടും, ആ സമയത്ത് എന്നെ വിളിച്ചാല്‍ മതി, അതുവരെ ഞാന്‍ ഉറങ്ങട്ടെയെന്ന് പറഞ്ഞാണ് കിടന്നത്, പക്ഷെ …സുകുമാരന്റെ അമ്മയുടെ മരണത്തെക്കുറിച്ച് മല്ലിക സുകുമാരൻ !

മല്ലിക വന്നാല്‍ പ്രസാദം കിട്ടും, ആ സമയത്ത് എന്നെ വിളിച്ചാല്‍ മതി, അതുവരെ ഞാന്‍ ഉറങ്ങട്ടെയെന്ന് പറഞ്ഞാണ് കിടന്നത്, പക്ഷെ …സുകുമാരന്റെ അമ്മയുടെ മരണത്തെക്കുറിച്ച് മല്ലിക സുകുമാരൻ !

മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം പങ്കിട്ടുള്ള അഭിമുഖങ്ങളെല്ലാം വൈറലായി മാറാറുമുണ്ട് . നമ്മുടെ ദു:ഖങ്ങള്‍ സ്വയം ആലോചിച്ച് വിഷമിക്കാന്‍ സമയമുണ്ടല്ലോ. സെറ്റിലൊക്കെ പോവുമ്പോള്‍ ഞാന്‍ അവരുടെ കൂടെത്തന്നെയങ്ങ് കൂടുമെന്ന് അവര്‍ പറയുന്നു. ഒരു പരുപാടിയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു മല്ലിക സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ പങ്കുവെച്ചത്

ഒരുപാട് ദു:ഖിച്ചിരിക്കുന്നവര്‍ക്ക് ചേച്ചിയൊരു റോള്‍ മോഡലാണ്. എങ്ങനെയാണ് ജീവിതം രണ്ടാമത് തിരികെ പിടിച്ചതെന്നത് എല്ലാവര്‍ക്കും പ്രചോദനമാണ്. മല്ലികയ്ക്ക് എഴുതാന്‍ പറ്റുമെന്ന് സുഹൃത്തുക്കളും പറയാറുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്കൊരു പാഠമായിട്ട് എഴുതണമെന്നുണ്ട്. നമ്മളെന്തിനാണ് എല്ലാം വേണ്ടെന്ന് വെച്ച് എനിക്ക് വയ്യായേ എന്ന് പറഞ്ഞ് ജീവിക്കുന്നത്. അങ്ങനെയൊന്നും എന്നെ തോല്‍പ്പിക്കാനാവില്ലെടാ മക്കളേ എന്ന് പറഞ്ഞ് ജീവിതം കൊണ്ട് മറുപടി കൊടുക്കുന്നതാണ് നല്ലത്.

സ്‌കൂള്‍ കുട്ടികളുടെ പരിപാടിക്ക് വിളിച്ചപ്പോള്‍ അവരോട് അമ്മൂമ്മയായ ഞാനെന്ത് പറയാനാണെന്ന് ചോദിച്ചപ്പോള്‍ ചേച്ചിക്കേ പറയാനാവൂയെന്നായിരുന്നു അവരുടെ മറുപടി. ഞാന്‍ പറയുന്നതില്‍ കാര്യങ്ങളുണ്ടെന്ന് അധ്യാപകര്‍ വരെ പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അതൊരു ബഹുമതിയായാണ് കാണുന്നത്. കൊച്ചുമക്കള്‍ക്കാണ് എന്നെ കൂടുതലിഷ്ടമെന്ന് ഞാന്‍ മക്കളോട് പരാതി പറയാറുണ്ട്. നിങ്ങള്‍ക്ക് എന്നെ കാണണമെന്നൊന്നുമില്ല, എന്നാല്‍ അവര്‍ക്കങ്ങനെയല്ല.

സുകുമാരനൊപ്പം വിവാഹം കഴിഞ്ഞ് എടപ്പാളിലെത്തിയ സമയത്തെ അനുഭവങ്ങളെക്കുറിച്ചും മല്ലിക സംസാരിച്ചിരുന്നു. സുഭദ്രയ്ക്ക് ചെറിയ വിഷമമൊക്കെ കാണും, എന്ത് വിഷമം വന്നാലും സുകുമാരന് വേറെ ആരേയും കെട്ടാന്‍ പ്ലാനിലെന്നായിരുന്നു സുകുവേട്ടന്റെ അച്ഛന്‍ എന്നോട് പറഞ്ഞത്. കുറേ ആലോചനകളൊക്കെ വന്നെങ്കിലും സുകുമാരന്‍ നിന്നെത്തന്നെ മതിയെന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ് കരയുകയായിരുന്നു അമ്മ. വഴക്ക് പറയുമെന്നായിരുന്നു ഞാന്‍ കരുതിയത്.

അമ്മയ്ക്ക് ഏറെയിഷ്ടമുള്ള മകനായിരുന്നു സുകുവേട്ടന്‍. തിരുവനന്തപുരത്ത് നില്‍ക്കാന്‍ അമ്മയ്ക്ക് ഒരുപാടിഷ്ടമായിരുന്നു. മരിക്കുന്ന സമയത്തും അമ്മ എനിക്കൊപ്പമായിരുന്നു. ആറ്റുകാല്‍ പൊങ്കാലയുടെ സമയത്തായിരുന്നു അമ്മ മരിച്ചത്. ഞാന്‍ പോയി പെട്ടെന്ന് വരാമെന്ന് പറഞ്ഞിരുന്നു. അമ്മയെ പെട്ടെന്ന് അച്ഛന്റെ അരികിലേക്ക് കൊണ്ടുപോവാന്‍ പറയണം, നീ പ്രാര്‍ത്ഥിച്ചാല്‍ അത് ഭഗവതി കേള്‍ക്കുമെന്നും അമ്മ പറഞ്ഞിരുന്നു.

ഞാന്‍ തിരിച്ച് വന്നപ്പോള്‍ അമ്മ എഴുന്നേല്‍ക്കുന്നുണ്ടായിരുന്നില്ല. മല്ലിക വന്നാല്‍ പ്രസാദം കിട്ടും, ആ സമയത്ത് എന്നെ വിളിച്ചാല്‍ മതി, അതുവരെ ഞാന്‍ ഉറങ്ങട്ടെയെന്ന് പറഞ്ഞാണ് കിടന്നത്. ഡോക്ടര്‍ വന്നപ്പോഴാണ് അമ്മ പോയെന്ന് പറഞ്ഞത്. സുകുവേട്ടന്‍ സ്ഥലത്തുണ്ടായിരുന്നില്ല.

Continue Reading
You may also like...

More in Movies

Trending