പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ; വിമർശനവുമായി ഹരീഷ് പേരാടി!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരാടി . തന്റെ നിലപടുകൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് അദ്ദേഹം .
കേരളത്തിൽ തെരുവ് നായയുടെ കടിയെറ്റ് നിരവധി ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണമയി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശ്നമേയുള്ളു കേരളത്തിൽ എന്നാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്. വന്ധ്യകരണത്തോടൊപ്പം അടിയന്തരമായി ചെയ്യാൻ പറ്റുന്നത് പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ്ഞ് അതിനെ ജ്യൂസും കഞ്ഞിയും കൊടുത്ത് വളർത്തുകയെന്നതാണ് എന്നും ഹരിഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപമിങ്ങനെ
പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ. പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു. കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്. പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ്ഞ് (നിയമം അനുവദിക്കുമെങ്കിൽ)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ)കൊടുത്ത് വളർത്തുകയെന്നതാണ്.
അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക. കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റു.