Bollywood
വിവാദങ്ങൾക്ക് ബൈ ബൈ, ആദ്യദിനം നേടിയത് 75 കോടിയാണെങ്കിൽ രണ്ടാം ദിനം നേടിയത് ഞെട്ടിക്കുന്നു, ബഹിഷ്കരണാഹ്വാനങ്ങൾ ഏറ്റില്ല
വിവാദങ്ങൾക്ക് ബൈ ബൈ, ആദ്യദിനം നേടിയത് 75 കോടിയാണെങ്കിൽ രണ്ടാം ദിനം നേടിയത് ഞെട്ടിക്കുന്നു, ബഹിഷ്കരണാഹ്വാനങ്ങൾ ഏറ്റില്ല
വിവാദങ്ങൾക്ക് പിന്നാലെയാണ് രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം’ബ്രഹ്മാസ്ത്ര’ തിയേറ്ററുകളിൽ എത്തിയത്. ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗം ‘ശിവ’ രണ്ടു ദിവസംകൊണ്ട് നേടിയത് 150 കോടി രൂപയാണ്.ആദ്യദിനം 75 കോടി നേടിയിരുന്നു. ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.
സംവിധായകൻ അയാൻ മുഖർജിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. രണ്ടാം ദിനമായ ഇന്നലെ ബ്രഹ്മാസ്ത്രയുടെ ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 35.50 കോടിയാണ് നേടിയത്.
400 കോടിയുടെ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമീപ കാലത്തിറങ്ങിയ ബോളിവുഡ് സിനിമകളില്‍ മികച്ച ഓപ്പണിങ് ആണിതെന്നാണ് റിപ്പോര്‍ട്ട്. ഒഴിവ് ദിവസമല്ലാതിരുന്നിട്ട് പോലും ബോളിവുഡില്‍ ഒരു ചിത്രം ഇത്രയും കളക്ഷന്‍ നേടുന്നത് ആദ്യമാണ്.
തുടരെ തുടരെ ബോളിവുഡ് സിനിമകള്‍ ബോക്സോഫീസില്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ബ്രഹ്മാസ്ത്ര തിയേറ്ററുകളില്‍ വിജയകരമാകുന്നത്. ബഹിഷ്കരണാഹ്വാനങ്ങളും വിമര്‍ശനങ്ങളും സിനിമ നേരിട്ടുവെങ്കിലും രണ്ടാം ദിനവും മികച്ച വിജയമാണ് ചിത്രം നേടിയത്.
സെപ്റ്റംബര്‍ 9ന് പുറത്തെത്തിയ ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് ഈ ആദ്യദിന ആഗോള ഗ്രോസ് എന്നത് എക്കാലത്തെയും റെക്കോര്‍ഡ് ആണെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കദേല് വ്യക്തമാക്കി. സമീപകാലത്ത് ബോളിവുഡില്‍ ഏറ്റവും വലിയ അഡ്വാന്‍സ് റിസര്‍വേഷന്‍ ലഭിച്ച ചിത്രവുമായിരുന്നു ബ്രഹ്മാസ്ത്ര.
ഫാന്റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്, മൗനി റോയ്, നാഗാര്‍ജുന എന്നിവരാണ് റ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്മാസ്ത്ര പാര്‍ട്ട് 1 ശിവ ആണ് ഇപ്പോള്‍ തിയേറ്ററില്‍ എത്തിയിരിക്കുന്നത്. സിനിമയില്‍ രണ്‍ബിര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന് സ്വയമേവ ഒരു അസ്ത്രമാണ്.
