Connect with us

ഈ ബോളിവുഡിനെ നശിപ്പിക്കാന്‍ സുശാന്തിന്റെ ബ്രഹ്‌മാസ്ത്രം മതി, പരസ്പര ബഹുമാനവും വിനയവും കാണിക്കാന്‍ നില്‍ക്കാതെ, പൊതുജനങ്ങളോട് ആജ്ഞാപിക്കാനാണ് ബോളിവുഡ് എപ്പോഴും ആഗ്രഹിക്കുന്നത്. ; ബോളിവുഡിനെ പരിഹസിച്ച് സുശാന്ത് സിംഗിന്റെ സഹോദരി!

Bollywood

ഒരു നടുക്കത്തോടെയാണ് കഴിഞ്ഞ 2019 ജൂൺ 14-ാം തീയതി ലോകം ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിന്റെ വിയോഗവാർത്ത കേട്ടത്. മുംബൈ ബാന്ദ്രയിലെ വസതിയിലാണ് മരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തിയത്.
കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കൾ രംഗത്തെത്തി.
സുശാന്തിന്റെ മരണശേഷം യാദൃശ്ചികമെന്നോണം തകര്‍ന്നടിയുന്ന ബോളിവുഡ് ചിത്രങ്ങളുടെ എണ്ണവും കൂടി.

സുശാന്ത് സിംഗ് രജ്പുതിന്റെ ആകസ്മികമായ വിയോഗം അദ്ദേഹത്തിന്റെ ആരാധകരെയും മുഴുവന്‍ സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. സുശാന്ത് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും ഇന്നും ആരാധകര്‍ പലപ്പോഴും ബോളിവുഡിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ സുശാന്തിന്റെ സഹോദരി മീതു സിംഗ്, ബോളിവുഡ് ചിത്രം ‘ബ്രഹ്‌മാസ്ത്ര’യ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ബോളിവുഡിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മീതു സിംഗ് സുശാന്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഈ ബോളിവുഡിനെ നശിപ്പിക്കാന്‍ സുശാന്തിന്റെ ബ്രഹ്‌മാസ്ത്രം മതി. പരസ്പര ബഹുമാനവും വിനയവും കാണിക്കാന്‍ പോലും ഒരിക്കലും നില്‍ക്കാതെ, പൊതുജനങ്ങളോട് ആജ്ഞാപിക്കാനാണ് ബോളിവുഡ് എപ്പോഴും ആഗ്രഹിക്കുന്നത്.

ധാര്‍മിക മൂല്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാടിന്റ മുഖമാകാന്‍ ഇത്തരം ആളുകളെ എങ്ങനെ അനുവദിക്കും? പൊതുജനങ്ങളുടെ സ്‌നേഹം നേടിയെടുക്കാന്‍ അവര്‍ക്കാകില്ല. അവരതില്‍ പരാജയപ്പെട്ടു. ഗുണനിലവാരവും ധാര്‍മികമൂല്യങ്ങളും മാത്രമാണ് ബഹുമാനവും പ്രശംസയും നേടിത്തരുന്നത്’. മീതു സിംഗ് കൂട്ടിച്ചേര്‍ത്തു. മീതുവിന്റെ വാക്കുകള്‍ ഇതിനോടകം ബോളിവുഡിന് പ്രഹരമായിരിക്കുകയാണ്.

ബ്രഹ്‌മാസ്ത്രയുടെ റിലീസിന് പിന്നാലെ പിവിആര്‍, ഐനോക്സ് തുടങ്ങിയ തിയേറ്റര്‍ ശൃംഖലകള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബോളിവുഡില്‍ ധാരാളം പൊള്ളത്തരങ്ങളുണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് വിവേക് അഗ്‌നിഹോത്രി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു

More in Bollywood

Trending

Recent

To Top