എണീറ്റ് വന്നേ എന്ന് താന്‍ ഉച്ചത്തില്‍ പറഞ്ഞു… പെട്ടെന്ന് ചാടി എഴുന്നേറ്റ് ഫോണ്‍ കട്ടിലില്‍ ഇട്ട് സംയുക്ത റൂമില്‍ നിന്നും ഇറങ്ങി പോയി, ഒടുക്കം താൻ മാപ്പ് പറഞ്ഞാൽ മാത്രമേ സംയുക്ത അഭിനയിക്കുകയുള്ളുവെന്ന് പറഞ്ഞു; അന്ന് സംഭവിച്ചത് ഇതാണ്

സ്വയംവരപ്പന്തല്‍ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്നമുണ്ടകുന്നത്. സിനിമയിലെ ഒരു പാട്ട് രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. ജയറാം ആദ്യം തന്നെ എത്തി. സംയുക്ത വരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടര്‍ സംയുക്തയെ വിളിക്കാന്‍ പോയെങ്കിലും അവര്‍ വന്നില്ല. അപ്പോഴാണ് സംവിധായകന്‍ തന്നോട് പോയി വിളിക്കാൻ പറഞ്ഞത്.
താൻ അവരുടെ റൂമിൽ ചെന്നപ്പോൾ സംയുക്ത ഫോണിൽ സംസാരിക്കുകയാണ്. തന്നെ കണ്ടതോടെ സംയുക്ത കൈ കാണിച്ചു. സംസാരിച്ചോട്ടേ എന്ന് വിചാരിച്ച് താൻ വെയിറ്റ് ചെയ്തു. കുറച്ച് നേരം കഴിഞ്ഞിട്ടും അവർ വന്നില്ല. അവസാനം എണീറ്റ് വന്നേ എന്ന് താന്‍ ഉച്ചത്തില്‍ പറഞ്ഞു. പെട്ടെന്ന് ചാടി എഴുന്നേറ്റ് ഫോണ്‍ കട്ടിലില്‍ ഇട്ട് സംയുക്ത റൂമില്‍ നിന്നും ഇറങ്ങി പോയി. മോശമായി ഒന്നും താൻ അവരോട് പറഞ്ഞില്ല.
പക്ഷേ സംവിധായകന്റെ മുന്നില്‍ ചെന്നിട്ട് ആളുകളെ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞ് അതേ സ്പീഡില്‍ തിരിച്ച് പോയി. എന്നിട്ട് വാതില്‍ വലിച്ചടച്ചു. ശരിക്കും അത് തന്റെ ചെകിട്ടത്ത് അടിച്ചത് പോലെയാണെന്ന് മനസിലായി. ഒന്നും സംഭവിക്കാത്തത് പോലെ താനവിടെ നിന്നു. മിനുറ്റുകള്‍ കടന്ന് പോയിട്ടും സംയുക്ത തിരിച്ച് വരുന്നില്ല. പിന്നെ നടിയുടെ അസിസ്റ്റന്റ് വന്ന് താൻ മാപ്പ് പറഞ്ഞാലോ സംയുക്ത അഭിനയിക്കുകയുള്ളുവെന്ന് പറഞ്ഞു.
ഇത് കേട്ട നിര്‍മാതാവ് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ നിങ്ങള്‍ മാപ്പ് പറയണ്ട, എന്നാണ് തന്നോട് പറഞ്ഞത്. പിന്നീട് സംയുക്തയുടെ അമ്മ വന്ന് തന്നോട് മാപ്പ് പറഞ്ഞെന്നും അടുത്ത ദിവസം സംയുക്ത നേരത്തെ തന്നെ ഷൂട്ടിന് വന്നെന്നും ഒന്നും സംഭവിക്കാത്ത മട്ടിൽ തന്നോട് സംസാരിച്ചെന്നും ദിനേഷ് കൂട്ടിച്ചേർത്തു
ജയറാമിനേയും സംയുക്ത വർമ്മയേയും പ്രധാന കഥാപാത്രയെത്തിയ ചിത്രമാണ് സ്വയംവരപ്പന്തല്‍. 2000 ലാണ് ചിത്രം റിലീസ് ചെയ്തത്
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...