Malayalam
മക്കളുടെ പിറന്നാളിന് പിന്നാലെ വമ്പൻ സർപ്രൈസ്! ഇരട്ടി മധുരം
മക്കളുടെ പിറന്നാളിന് പിന്നാലെ വമ്പൻ സർപ്രൈസ്! ഇരട്ടി മധുരം
മലയാളക്കരയിൽ നിന്നും തെന്നിന്ത്യൻ പ്രേക്ഷകരുടെ നെഞ്ചകത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് നയൻതാര. കഴിഞ്ഞ 20 വർഷത്തോളമായി സിനിമാ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേയ്ക്കുള്ള യാത്ര എടുത്തു പറയേണ്ടത് തന്നെയാണ്.
സംവിധായകൻ വിഘ്നേശ് ശിവനാണ് ജീവിത പങ്കാളി.തെന്നിന്ത്യൻ സിനിമ ലോകം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റേയും. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ കഴിഞ്ഞതും ഇരുവരും അച്ഛനും അമ്മയുമായി എന്ന സന്തോഷ വാർത്തയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു .വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കൾ ആയത്.
സെപ്തംബർ ഇരുപത്തിയാറിനാണ് നയൻസിന്റെയും വിഘ്നേഷ് ശിവന്റെയും മക്കളായ ഉയിരിനും ഉലകത്തിനും ഒരുവയസ്സ് പൂർത്തിയായത്. മക്കളുടെ ആദ്യത്തെ പിറന്നാൾ മലേഷ്യയിൽ വച്ചാണ് ഇരുവരും ആഘോഷമാക്കിയത്.
രുദ്രോനീൽ എൻ ശിവൻ, ദൈവിക് എൻ ശിവൻ എന്നാണ് ഉയിരിന്റെയും ഉലകിന്റെയും പേരുകൾ. ‘ഞങ്ങളുടെ ഉയിരും ഉലകവും’ എന്ന് പറഞ്ഞു കൊണ്ടാണ് ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്ത താരമാണ് സംവിധായകൻ വിഘ്‌നേഷ്ശിവൻ. നടിയും ഭാര്യയുമായ നയൻ താരയും ഇൻസ്റ്റഗ്രാമിലെ വരവോടെ നിരന്തരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.ഉലകിന്റെയും ഉയിരിന്റെയും പിറന്നാൾ ആഘോഷത്തിന്റെ സന്തോഷത്തോട് ഒപ്പം ഇപ്പോഴിതാ പ്രേഷകർക് സൗജന്യമായി ടിക്കറ്റ് നൽകി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഷാരൂഖാനും നയൻതാരയും അഭിനയിച്ച ജവാൻ സിനിമയുടെ നിർമാതാക്കൾ.
ജവാന്‍റെ 1000 കോടി വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.
അതിന്‍റെ ഭാഗമായി ജവാന്‍റെ ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, പിവിആര്‍ ഐനോക്സ്, സിനിപൊളിസ് എന്നിവയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍.ഈ വരുന്ന വ്യാഴം, വെള്ളി, ശനി ഞായര്‍ ദിവസങ്ങള്‍ മാത്രമാണ് ആനുകൂല്യം ലഭ്യമാവുക.എത്ര പരാജയങ്ങള്‍ കരിയറില്‍ തുടര്‍ച്ചയായി സംഭവിച്ചാലും താരമൂല്യം ഇടിയാത്ത താരമാണ് ഷാരുഖ് ഖാൻ.
1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച രണ്ട് ചിത്രങ്ങളാണ് ഒറ്റ വര്‍ഷം ഷാരൂഖ് ഖാന് ലഭിച്ചത്. ഈ വര്‍ഷം ജനുവരിയിലെത്തിയ പഠാനും ഈ മാസം റിലീസ് ചെയ്യപ്പെട്ട ജവാനും.പഠാന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു ജവാന്‍റെ യുഎസ്‍പി.