Connect with us

‘ആർഡിഎക്സ്’ ഒടിടിയിലേക്ക്!

Movies

‘ആർഡിഎക്സ്’ ഒടിടിയിലേക്ക്!

‘ആർഡിഎക്സ്’ ഒടിടിയിലേക്ക്!

സമീപകാലത്ത് റിലീസ് ചെയ്ത് മലയാള സിനിമാ മേഖലയിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ‘ആർഡിഎക്സ്’. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 24ന് ആർഡിഎക്സ് ഒടിടിയിൽ സ്ട്രീമിം​ഗ് തുടങ്ങും. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.

റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം വിറ്റുപോയിരുന്നു. ഓ​ഗസ്റ്റ് 25നായിരുന്നു ആർഡിഎക്സ് തിയറ്ററിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്. ഇതുവരെയുള്ള കളക്ഷൻ കണക്ക് പ്രകാരം 84 കോടി അടുപ്പിച്ച് ആർഡിഎക്സ് നേടിയിട്ടുണ്ട്.

ആക്ഷൻ ത്രില്ലർ ജോണറിൽ ഇറങ്ങിയ ചിത്രത്തിൽ ഷെയ്ൻ നി​ഗവും ആന്റണി വർ​ഗീസും നീരജ് മാധവും കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നിവരുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. ഫാമിലി- റിവഞ്ച് ആക്ഷൻ ഡ്രാമ ​ഗണത്തിൽപ്പെടുന്ന ചിത്രം നിർമിച്ചത് സോഫിയ പോൾ ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ലാൽ, മഹിമ നമ്പ്യാർ, നിഷാന്ത് സാ​ഗർ, മാലാ പാർവതി തുടങ്ങി നിരവധി താരങ്ങളും ആർഡിഎക്സിന്റെ ഭാ​ഗമായിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top