Connect with us

ആ സാരി ഒരു ബാഡ് മെമ്മറിയായിരുന്നു” പക്ഷേ എനിക്കത് മാറ്റണം,ആ സാരിയെയും ഇഷ്ടപ്പെടണം ; ശോഭ

Movies

ആ സാരി ഒരു ബാഡ് മെമ്മറിയായിരുന്നു” പക്ഷേ എനിക്കത് മാറ്റണം,ആ സാരിയെയും ഇഷ്ടപ്പെടണം ; ശോഭ

ആ സാരി ഒരു ബാഡ് മെമ്മറിയായിരുന്നു” പക്ഷേ എനിക്കത് മാറ്റണം,ആ സാരിയെയും ഇഷ്ടപ്പെടണം ; ശോഭ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ അഖിൽ മാരാർ വിജയിയായി. അൻപത് ലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുന്ന സമ്മാനത്തുക. ഇതിനൊപ്പം മാരുതി സുസുക്കിയുടെ പുതിയൊരു കാറും സമ്മാനമായി ലഭിക്കും. ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്മാനും സെക്കൻഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തിരഞ്ഞെടുക്കപ്പെട്ടു.

ശോഭയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന കാര്യങ്ങളില്‍ ഒന്നാണ് ശോഭയുടെ സാരികള്‍. ബിഗ് ബോസില്‍ ശോഭ ധരിച്ച സാരികള്‍ക്ക് ധാരാളം ആരാധകരുണ്ട്. സംരംഭകയായ ശോഭ സ്വന്തം സാരികള്‍ ധരിച്ചാണ് ബിഗ് ബോസിലെത്തിയത്. ഓരോ ദിവസവും ശോഭയുടുക്കുന്ന സാരികളെക്കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ചും സാരികളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ശോഭ.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭ മനസ് തുറന്നിരിക്കുന്നത്. ബിഗ് ബോസ് ഫിനാലെയില്‍ തന്റെ വിവാഹ സാരിയായിരുന്നു ശോഭ ധരിച്ചിരുന്നത്. അതിന് പിന്നിലെ കാരണവും ശോഭ വ്യക്തമാക്കിയിരുന്നു. ”ഫിനാലെ ദിവസം ഞാന്‍ എന്തെങ്കിലും വെറൈറ്റി സാരി ഉടുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഞാന്‍ എന്റെ വിവാഹ സാരിയാണ് അന്നുടുത്തത്. എന്റെ ജീവിതത്തില്‍ എല്ലാ സാരികളും എനിക്ക് നല്ല ഓര്‍മകളാണ്. പക്ഷേ, ആ സാരി ഒരു ബാഡ് മെമ്മറിയായിരുന്നു” എന്നാണ് ശോഭ പറയുന്നത്.


ആ സാരി കാണുമ്പോള്‍ തന്നെ തനിക്ക് വിഷമം വരും. തകര്‍ന്ന വിവാഹ ജീവിതം ഉള്ളവര്‍ക്ക് അതങ്ങനെ തന്നെയാവുമെന്നാണ് ശോഭ പറയുന്നത്. ”ആ സാരി പിന്നെ നമുക്ക് തൊടാന്‍ തോന്നില്ല. പക്ഷേ എനിക്കത് മാറ്റണം. ആ സാരിയെയും ഇഷ്ടപ്പെടണം. അതൊരു മനോഹരമായ മെമ്മറിയാക്കി മാറ്റണമെന്ന് തോന്നി. അങ്ങനെയാണ് റിയാലിറ്റി ഷോ ഫൈനലില്‍ ആ സാരി തന്നെ സെലക്ട് ചെയ്തത്” എന്നാണ് ശോഭ പറയുന്നത്. ഫിനാലെയിലൂടെ ശോഭ തന്റെ മോശം ഓര്‍മ്മയെ നല്ലൊരു ഓര്‍മ്മയിലേക്ക് മാറ്റുകയും ചെയ്തു

ബിഗ് ബോസിലെത്തും മുമ്പ് ശോഭ വിശ്വനാഥ് വാര്‍ത്തകളിലെത്തുന്നത് ഒരു കേസിലൂടെയാണ്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്ത് മയക്കുമരുന്ന് കേസില്‍ കുടുക്കിയതായിരുന്നു ശോഭയെ. ജാമ്യത്തിലിറങ്ങിയ ശോഭ പിന്നീട് ആ കേസ് പിന്നാലെ നടന്ന് തെളിയിക്കുകയും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും ചെയ്തു. അതേക്കുറിച്ചും അഭിമുഖത്തില്‍ ശോഭ സംസാരിക്കുന്നത്.

കേസിന് ശേഷം വുമണ്‍സ് ഡേയ്ക്ക് സംവാദത്തിനായി ക്ഷണിച്ചിരുന്നു. അന്നതിന് പോകുമ്പോള്‍ പേടിയായിരുന്നു. ആരെങ്കിലും ഉപദ്രവിക്കുമോ എന്നായിരുന്നു ചിന്തയെന്നും ശോഭ പറയുന്നു. പക്ഷേ, അന്നു പോയില്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഒരു തിരിച്ച് വരവുണ്ടാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ ആ പേടി മാറ്റാണം. അന്ന് ആ പേടി മാറ്റാന്‍ ഞാന്‍ ഒരുസാരി ഡിസൈന്‍ ചെയ്തുവെന്നാണ് ശോഭ പറയുന്നത്.

ആ സാരിയിലൂടെ തനിക്ക് പറയാനുള്ളതെല്ലാം ശോഭ പറഞ്ഞു. ‘മീ ടൂ നോ ഫിയര്‍’ എന്നു രേഖപ്പെടുത്തിയ സാരിയായിരുന്നു ശോഭ അന്ന് ധരിച്ചത്. ഹാന്‍ഡ്ലൂമില്‍ തന്നെയാണ് സാരി ചെയ്തത്. മാനസികമായി ടോര്‍ച്ചര്‍ അനുഭവിക്കുക എന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതില്‍ നിന്നുള്ള പുറത്തു കടക്കലായിരുന്നു അന്ന് താന്‍ ഉടുത്ത സാരിയെന്നാണ് ശോഭ പറയുന്നത്. പിന്നീട് തനിക്ക് പറയാനുള്ളത് സാരിയിലൂടെ പറയുന്നത് ശോഭ ശീലമാക്കി.

More in Movies

Trending

Recent

To Top