Connect with us

ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം അഞ്ച് ലക്ഷം ആണ് ; ‘ഞാൻ എനിക്ക് ഇട്ട വില അതാണ് ; അഖിൽ മാരാർ

Movies

ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം അഞ്ച് ലക്ഷം ആണ് ; ‘ഞാൻ എനിക്ക് ഇട്ട വില അതാണ് ; അഖിൽ മാരാർ

ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം അഞ്ച് ലക്ഷം ആണ് ; ‘ഞാൻ എനിക്ക് ഇട്ട വില അതാണ് ; അഖിൽ മാരാർ

മലയാളം സീസൺ 5 ലൂടെയാണ് അഖിൽ മാരാർ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. തന്റെ മികച്ച ഗെയിമിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അഖിലിന് സാധിച്ചിരുന്നു. ആരാധകരുടെ കാര്യത്തിൽ മുന്നിലുള്ള ബി​ഗ് ബോസ് താരമാണ് ബിഗ് ബോസിലൂടെ പ്രശസ്തിയാർജിച്ച മലയാള ചലച്ചിത്ര സംവിധായകൻ അഖിൽ മാരാർ. സിനിമ നൽകിയതിലും കൂടുതൽ പ്രേക്ഷകശ്രദ്ധ അഖിൽ മാരാർ പിടിച്ച് പറ്റിയത് തന്റെ ബിഗ് ബോസ് പ്രവേശനത്തിലൂടെയാണ്.

ഇന്നും സോഷ്യൽ മീഡിയയിലൂടെ തന്റെ ഫാൻസിന് മുന്നിൽ അദ്ദേഹം വിശേഷങ്ങൾ പങ്കിടാറുണ്ട്. സീസൺ ഫൈവിന്റെ വിജയി ആയിരുന്ന അഖിൽ ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ ഹേറ്റേഴ്സായിരുന്നു കൂടുതൽ. എന്നാൽ ഇന്ന് സ്ഥിതി മാറി.അഖിലിന്റെ കാഴ്ചപ്പാടുകളെ ആരാധകർ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. സീസൺ ഫൈവിലേക്ക് അഖിൽ പ്രവേശിച്ചപ്പോൾ ആദ്യം പുറത്താകാൻ പോകുന്ന മത്സരാർത്ഥി അഖിൽ ആയിരിക്കുമെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരും കരുതിയിരുന്നത്. പക്ഷെ പതിയെ പതിയെ അഖിലിന് ആരാധകർ ഉണ്ടാവുകയായിരുന്നു. ഭൂരിഭാ​ഗം ആരാധകരും അഖിലിന്റെ ​ഗെയിം കണ്ട് ഇഷ്ടപ്പെട്ട് കൂടെ കൂടിയവരാണ്.

ബി​ഗ് ബോസ് ഷോയ്ക്ക് ശേഷം ഉദ്ഘാടനവും സിനിമയുമായി ബന്ധപ്പെട്ട ജോലികളുമെല്ലാമായി അഖിൽ തിരക്കിലാണ്. വിദേശത്ത് അടക്കം മലയാളികളുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് അഖിൽ. അതേസമയം ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ച് അഖിൽ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഒരു ഉദ്ഘാടനത്തിൽ അതിഥിയായി പങ്കെടുക്കുമ്പോൾ താൻ എത്ര രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത് എന്നതാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ അഖിൽ വെളിപ്പെടുത്തിയത്. ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം അഞ്ച് ലക്ഷം വരെയാണെന്നാണ് അഖിൽ പറയുന്നത്.
പ്രതിഫലം എത്രയാണ് വാങ്ങുന്നതെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് വെട്ടിതുറന്നുള്ള മറുപടി അഖിലിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. പൊതുവെ പ്രതിഫലത്തെ കുറിച്ച് ചോദിച്ചാൽ തൊട്ടും തൊടാതെയുമുള്ള മറുപടികളാണ് സെലിബ്രിറ്റികളിൽ നിന്നും ഉണ്ടാകാറുള്ളത്. ‘ഞാൻ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.’

‘ഞാൻ എനിക്ക് ഇട്ട വില അതാണ്. ഒരു കാലത്ത് ആരും നമുക്ക് ഒരു വിലയും തന്നിട്ടില്ലെന്നേ… മൂവായിരം രൂപ വണ്ടിക്കൂലി പോലും തന്നിട്ടില്ല പണ്ട്. ഞാൻ എറണാകുളത്ത് നിന്നും കൊല്ലത്ത് വന്ന് പല ഉദ്ഘാടനങ്ങളും ചെയ്ത് പോയിട്ടുണ്ട്. പക്ഷെ ഡീസൽ അടിക്കാനുള്ള കാശ് പോലും ആരും തന്നിട്ടില്ല.’

എല്ലാ കാലവും വിലയില്ലാത്തവനായി ജീവിക്കാൻ പറ്റുമോ..?’, എന്ന് ചോദിച്ചുകൊണ്ടാണ് അഖിൽ മാരാർ മറുപടി പറഞ്ഞ് നിർത്തിയത്. തുറന്ന മനസോടെയുള്ള അഖിലിന്റെ പ്രതികരണത്തെ ആരാധകരും അഭിനന്ദിച്ചു. ആദ്യമായാണ് ഒരാൾ താൻ മേടിക്കുന്ന പൈസയുടെ കണക്ക് ഇത്ര പരസ്യമായി പറയുന്നത് കേൾക്കുന്നത് എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

അഖിൽ പറഞ്ഞത് സത്യമാണെന്നും താൻ വിളിച്ചപ്പോഴും പ്രതിഫലമായി അഞ്ച് ലക്ഷം രൂപയാണ് ചോ​ദിച്ചതെന്നുമാണ് അനുഭവം വെളിപ്പെടുത്തി മറ്റൊരു പ്രേക്ഷകൻ കുറിച്ചത്. ബി​ഗ് ബോസിൽ വെച്ച് തനിക്ക് ഒരു തുണ്ട് ഭൂമിപോലും സ്വന്തമായിട്ടില്ലെന്ന് അഖിൽ വെളിപ്പെടുത്തിയതും വൈറലായിരുന്നു. അഖിൽ കൊല്ലം ഫാത്തിമ കോളജിൽ ബിഎസ്‌സി മാത്സ് പഠനത്തിനുശേഷം ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്തിരുന്നു.

തുടർന്ന് മറ്റൊരു പ്രമുഖ മെഡിക്കൽ കമ്പനിയിൽ മാനേജറായി ജോലി ലഭിച്ചു. ഒരു സ്വകാര്യകമ്പിനിയിൽ ജോലിയുമായി മുന്നോട്ടുപോയാൽ വർഷങ്ങൾ കഴിയുമ്പോൾ തന്റെ ജീവിതവും ലക്ഷ്യങ്ങളും എങ്ങുമെത്താതെ പോകുമെന്ന ആശങ്കയുമുണ്ടായിരുന്നു അഖിലിന്. ജോലി രാജിവച്ച് കോട്ടാത്തലയിൽ ആൽകെമിസ്റ്റെന്ന പേരിൽ സ്വന്തമായി ഒരു ജ്യൂസ് കട തുടങ്ങി.

നല്ല വരുമാനമുണ്ടായിരുന്നെങ്കിലും ഇതിൽ ഒതുങ്ങിപ്പോകരുതെന്ന ചിന്ത മനസിലുണ്ടായിരുന്നു. ഇടയ്ക്കു പിഎസ്‌സി പരീക്ഷകൾക്ക് വേണ്ടി പഠിച്ചു. ഫോറസ്റ്റിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും ജോലി വേണ്ടെന്ന് എഴുതിക്കൊടുത്താണ് സിനിമയ്ക്ക് പിന്നാലെ അഖിൽ സഞ്ചരിക്കാൻ തുടങ്ങിയത്.

More in Movies

Trending