Movies
ജയിലര്‍ സിനിമയുടെ വിജയത്തില്‍ രജിനിയെ അഭിനന്ദിച്ച് ഉലകനായകന്‍ കമല്‍ഹാസൻ
ജയിലര്‍ സിനിമയുടെ വിജയത്തില്‍ രജിനിയെ അഭിനന്ദിച്ച് ഉലകനായകന്‍ കമല്‍ഹാസൻ
ജയിലര്‍ സിനിമയുടെ വിജയത്തില്‍ രജിനിയെ അഭിനന്ദിച്ച് ഉലകനായകന്‍ കമല്‍ഹാസൻ. ഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ഇരുവരും ഏറെ നേരം സംസാരിച്ചുവെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം കമലിന്‍റെ വിക്രം വന്‍ വിജയം നേടിയപ്പോള്‍ രജനി വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
അതേ സമയം ജയിലര്‍ സംവിധായകന്‍ നെല്‍സനെയും കമല്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നാണ് വിവരം. അതേ സമയം ബോക്സോഫീസില്‍ വന്‍ കുതിപ്പാണ് കളക്ഷനില്‍ ജയിലര്‍ നേടുന്നത്. അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ജയിലര്‍ കളക്ട് ചെയ്തത്. കേരളത്തിൽ ഇത് 28 കോടിയാണ്. ഇന്ന് 30 കോടി കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അഞ്ച് ദിവസത്തിൽ 321 കോടിയാണ് പൊന്നിയൻ സെൽവൻ 2 നേടിയത്. ഈ റെക്കോർഡിപ്പോൾ ജയിലർ ഭേദിച്ചിരിക്കുകയാണ്. വാരിസിന്‍റെ ലൈഫ് ടൈം കളക്ഷന്‍ നേരത്തെ ജയിലര്‍ മറികടന്നിരുന്നു. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.
അതേ സമയം പടത്തിന്‍റെ വിജയഘോഷങ്ങളില്‍ പങ്കെടുക്കാതെ ഹിമാലയ തീര്‍ത്ഥ യാത്രയിലാണ് സൂപ്പര്‍താരം രജനി.
