Connect with us

‘മധുര മനോഹര മോഹം’ ഒ.ടി.ടിയിലേക്ക്!

Movies

‘മധുര മനോഹര മോഹം’ ഒ.ടി.ടിയിലേക്ക്!

‘മധുര മനോഹര മോഹം’ ഒ.ടി.ടിയിലേക്ക്!

‘മധുര മനോഹര മോഹം’ ഇനി ഒ.ടി.ടിയിലേക്ക്. ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഓഗസ്റ്റ് 25ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 16നാണ് തിയേറ്ററുകളിലെത്തിയത്

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം തിയേറ്ററില്‍ ആവറേജ് വിജയമാണ് നേടിയത്.

എട്ട് കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് തിയേറ്ററില്‍ നിന്നും 10 കോടി രൂപ മാത്രമാണ് നേടാന്‍ സാധിച്ചത്. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരുന്നു. രജിഷ വിജയന്‍, ഷറഫുദ്ധീന്‍, സൈജു കുറുപ്പ്, അര്‍ഷ ബൈജു, ബിന്ദു പണിക്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

ഒരു അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. അമ്മ കഥാപാത്രമായി ബിന്ദു പണിക്കരും ഷറഫുദ്ധീന്‍, രജിഷ വിജയന്‍, പുതുമുഖം മീനാക്ഷി എന്നിവര്‍ സഹോദരങ്ങളുമായാണ് എത്തുന്നത്. ജാതി വ്യവസ്ഥയെ ട്രോളുകയായിരുന്നു ചിത്രത്തിന്റെ ലക്ഷ്യമെന്ന് സംവിധായിക സ്റ്റെഫി സേവ്യര്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top