Movies
അജിത്ത് ചിത്രം നഷ്ടപ്പെട്ടു, പുതിയ ചിത്രവുമായി വിഘ്‌നേഷ് ശിവന്‍; നയൻതാരയില്ലെന്ന് റിപ്പോർട്ട്
അജിത്ത് ചിത്രം നഷ്ടപ്പെട്ടു, പുതിയ ചിത്രവുമായി വിഘ്‌നേഷ് ശിവന്‍; നയൻതാരയില്ലെന്ന് റിപ്പോർട്ട്
അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താര ഇല്ലെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
അജിത്ത് ചിത്രം നഷ്ടപ്പെട്ടതിന് പിന്നാലെ ലൌവ് ടുഡേ സംവിധായകന്‍ പ്രദീപ് രംഘനാഥനെ നായകനാക്കിയാണ് വിഘ്നേശ് പുതിയ സിനിമ ഒരുക്കും എന്നാണ് വിവരം.
കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തുവെന്ന് വിവരമുണ്ട്. ഈ സിനിമയിലെ നായികയാകാനിരുന്നത് നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്.
ജാന്‍വി കപൂര്‍ ആയിരിക്കും ഈ സിനിമയിലെ നായിക എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നയന്‍താരയുടെ കൂടിയ പ്രതിഫലവും, അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവുമാണ് നിര്‍മ്മാതാക്കളെ ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത് എന്നാണ് വിവരം. എന്തായാലും ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്നേശോ പ്രതികരിച്ചിട്ടില്ല.
