Movies
‘അവതാർ 2’ ഒടിടിയിൽ
‘അവതാർ 2’ ഒടിടിയിൽ
Published on
ജയിംസ് കാമറൂണിന്റെ ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ ’ ഒടിടിയിൽ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ‘അവതാർ 2’ സ്ട്രീം ചെയ്യാൻ ആരംഭിച്ചു.
ഡിസംബർ 16നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.പതിമൂന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു അവതാറിന്റെ രണ്ടാം ഭാഗം റിലീസിനെത്തിയത്. ‘അവതാർ 2’ന്റെ കഥ പൂർണമായും ‘ജേക്കി’നെയും ‘നെയിത്രി’യെയും കേന്ദ്രീകരിച്ചാണ്. ‘ഇന്ത്യയില്‍ ആറ് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ആസ്വാദകർക്ക് മുന്നിലെത്തി. 1832 കോടി രൂപയാണ് നിർമാണ ചെലവ്.
അന്യഗ്രഹമായ പണ്ടോറയുടെ മനുഷ്യ കോളനിവൽക്കരണമാണ് ‘അവതാറി’ന്റെ പ്രധാന ഇതിവൃത്തം. അവരുടെ നാടിന്റെ നാശത്തിനെതിരായ തദ്ദേശവാസികളുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് ‘അവതാർ’ പറയുന്നത്. പതിറ്റാണ്ടുകളായി പറഞ്ഞു പോയ കഥ തന്നെയാണിത്.
Continue Reading
You may also like...
Related Topics:avatar 2
