Connect with us

25 വര്‍ഷത്തിന് ശേഷം ജോണി ഡെപ്പ് വീണ്ടും സംവിധായകനാകുന്നു; ‘മോഡി’ ബയോപിക് വരുന്നു

News

25 വര്‍ഷത്തിന് ശേഷം ജോണി ഡെപ്പ് വീണ്ടും സംവിധായകനാകുന്നു; ‘മോഡി’ ബയോപിക് വരുന്നു

25 വര്‍ഷത്തിന് ശേഷം ജോണി ഡെപ്പ് വീണ്ടും സംവിധായകനാകുന്നു; ‘മോഡി’ ബയോപിക് വരുന്നു

ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമിടാൻ ഒരുങ്ങി നടൻ ജോണി. ഡെപ്പ് ‘മോഡി’ എന്ന ചിത്രം സംവിധാനം ചെയ്‍താണ് ജോണി ഡെപ്പ് മടങ്ങിവരവിന് ഒരുങ്ങുന്നത്.

ഇറ്റാലിയൻ ചിത്രകാരൻ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് ‘മോഡി’ എന്ന ബയോപ്പിക്കില്‍ പറയുന്നത്. അമെഡിയോ മോഡിഗ്ലിയാനിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത് ‘മോഡി’യെന്നായിരുന്നതിനാല്‍ ബയോപിക്കിന് ജോണി ഡെപ്പ് ആ പേര് നല്‍കിയിരിക്കുന്നത്.

ഡെന്നീസ് മക്കിന്റയറിന്റെ നാടകത്തെ ആസ്‍പദമാക്കിയാണ് ചിത്രം ജോണി ഒരുക്കുക. റിക്കാർഡോ സ്‍കമാർസിയോയാണ് ചിത്രത്തില്‍ ‘മോഡി’ ആയി എത്തുക. 1916 പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജേർസി, മേരി ക്രോമോലോവ്സ്‍കി എന്നിവർ തിരക്കഥയൊരുക്കുന്ന ‘മോഡി’യില്‍ പൊലീസ് വേട്ട ഉൾപ്പെടുന്ന പ്രക്ഷുബ്‍ധവും സംഭവബഹുലവുമായ സംഭവങ്ങളിലൂടെ കലാകാരൻ കടന്നുപോകുന്ന രണ്ട് ദിവസമാണ് പ്രതിപാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

1997ല്‍ ‘ദി ബ്രേവ്’ എന്ന ചിത്രമാണ് അദ്ദേഹം ഒരുക്കിയത്. ജോണി ഡെപ്പും മർലോൺ ബ്രാൻഡോയുമാണ് ‘ദി ബ്രേവി’ൽ പ്രധാന വേഷങ്ങളിലെത്തിയത്. ജോണി ഡെപ്പ് തിരക്കഥയിലും പങ്കാളിയായിരുന്നു.

മുൻ ഭാര്യ ആംബര്‍ ഹെര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുകയാണ് ജോണി ഡെപ്പ്. ‘ജീൻ ഡു ബാരി’യാണ് ജോണ്‍ ഡെപ്പിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ചിത്രം മെയ്‍ 16ന് കാനില്‍ പ്രദര്‍ശിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ‘ജീൻ ഡു ബാരി’ 16ന് തന്നെ ഫ്രാൻസില്‍ റിലീസ് ചെയ്യും. മൈവെൻ ആണ് സംവിധാനം ചെയ്യുന്നതിനോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലും എത്തുന്നത്. ലോറെൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജോണ്‍ ഡെപ്പിന് വലിയ പ്രതീക്ഷയുള്ള ചിത്രമാണ് ‘ജീൻ ഡു ബാരി’.

Continue Reading
You may also like...

More in News

Trending