Malayalam
വെള്ളരിക്കാ പട്ടണവുമായി മഞ്ജുവും സൗബിനും എത്തുന്നു
വെള്ളരിക്കാ പട്ടണവുമായി മഞ്ജുവും സൗബിനും എത്തുന്നു
Published on
മഞ്ജു വാര്യരും സൗബിന് ഷാഹിറും ഒന്നിയ്ക്കുന്ന വെള്ളരിക്കാ പട്ടണം’ വരുന്നു. ചിത്രത്തിന്റെ പോസ്റ്റർ മഞ്ജുവാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത് പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം ചെയ്യുന്നത്
കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ. മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ജയേഷ് നായര്‍.
എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍. സംഗീതം സച്ചിന് ശങ്കര്‍ മന്നത്ത്. വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.
Continue Reading
You may also like...
Related Topics:Manju Warrier
