Connect with us

വിവാഹം ഒത്തിരിവരുന്നു ആ ഒരൊറ്റ കാരണം കൊണ്ട് എല്ലാം വിവാഹവും മുടങ്ങിപോകുന്നു ഇനിയും സഹിയ്ക്കാൻ വയ്യ..

Malayalam

വിവാഹം ഒത്തിരിവരുന്നു ആ ഒരൊറ്റ കാരണം കൊണ്ട് എല്ലാം വിവാഹവും മുടങ്ങിപോകുന്നു ഇനിയും സഹിയ്ക്കാൻ വയ്യ..

വിവാഹം ഒത്തിരിവരുന്നു ആ ഒരൊറ്റ കാരണം കൊണ്ട് എല്ലാം വിവാഹവും മുടങ്ങിപോകുന്നു ഇനിയും സഹിയ്ക്കാൻ വയ്യ..

പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ, തംബുരുവിന്റെ അമ്മ മേലേടത്തു വിശ്വനാഥമേനോൻറെ മകൾ . വാനമ്പാടി സീരിയലിലെ വില്ലത്തി പദ്മിനിയെ അറിയാത്തവർ ചുരുക്കം . വാനമ്പാടിയിലെ പത്മിനിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു സുചിത്ര നായർ. പൊതുവെ കണ്ണീർ പരമ്പരകളിലെ നായിക സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തതയാർന്ന ശൈലിയിലാണ് ഈ പരമ്പരയിൽ സുചിത്ര. ഒരേ സമയം വില്ലത്തിയായും, അതേ സമയം നായികയായും പകർന്നാടുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിക്കുകയായിരുന്നു താരം. സീരിയലിൽ നെഗറ്റീവ് കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയ സുചിത്രക്ക് ഒട്ടേറെ ആരാധകരാണ്. തുടക്കകാരിയുടെ യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ തന്നെ ആണ് സുചിത്രയുടെ അഭിനയവും. സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.

ഇപ്പോൾ ഇതാ സുചിത്ര തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒറ്റക്ക് എവിടെയും പോകാൻ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്.അങ്ങനെ ഒരു പ്രണയം ജീവിതത്തിൽ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവർ കള്ളന്മാർ ആണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തിൽ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടിൽ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോൾ നല്ല പുകിലാണ് ഉണ്ടായത്.

വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹം ഉള്ള ആൾ ആണ് ഞാൻ. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല. തന്നെ അറിയുന്ന ഒരാൾ ജീവിതത്തിലേക്ക് വരണം എന്നാണ് ആഗ്രഹം. ചില്ലുകൂട്ടിൽ ഇട്ടുവെക്കാത്ത ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാൽ വിവാഹങ്ങൾ ഒത്തിരി വരുന്നുണ്ട് എങ്കിൽ കൂടിയും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കുന്നു എന്നും താരം പറയുന്നു.

പല ആലോചനകളും ഒക്കെ ആയി. എന്നാൽ പലർക്കും വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണം എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ആണ് പറയുന്നത്. അങ്ങനെ ആണ് വിവാഹം മുടങ്ങുന്നത്. എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് നൃത്തം ചെയ്യുമ്പോൾ ആണ്. ആരാധനയുടെയും ആവേശത്തോടെയും കാണുന്ന കലയെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് തന്റെ വിവാഹം വൈകുന്നതെന്നും സുചിത്ര പറയുന്നത്

More in Malayalam

Trending

Recent

To Top