ജാൻവി കപൂറിനൊപ്പം ബോളിവുഡ് ചിത്രത്തിൽ; നായകനായി റോഷൻ മാത്യു
Published on
ജാൻവി കപൂറിനൊപ്പം ബോളിവുഡ് ചിത്രത്തിൽ നായക വേഷത്തിൽ അഭിനയിക്കാന്‍ റോഷൻ മാത്യു. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ ഗുൽഷൻ ദേവയ്യയും പ്രധാന കഥാപാത്രമാകുന്നു.
2020ല്‍ ‘ചോക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷൻ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ വർഷം ആലിയ ഭട്ടിനൊപ്പം ‘ഡാര്‍ലിങ്സ്’ എന്ന ചിത്രത്തിലും റോഷൻ പ്രത്യക്ഷപ്പെട്ടിരുന്നു.
ഉലാജ് എന്നാണ് സിനിമയുടെ പേര്. ജംഗ്ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം അതിക ചോഹൻ.
രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇന്റർനാഷ്നൽ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ചിത്രം മെയ് മാസം ആരംഭിക്കും.
Continue Reading
You may also like...
Related Topics:roshan mathew
