ഇപ്പോഴത്തെ ഷൈനിനെ കാണുമ്പോൾ എനിക്ക് ചിരി വരാറുണ്ട്, എനിക്ക് അറിയുന്ന ഒരു ഷൈനുണ്ട്; അവനിൽ നിന്നും ഇപ്പോൾ ഉള്ള ഷൈന് ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട് ;അനുശ്രീ
നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേ നേടിയ നടിയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലെയ്‌സ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും മനസിൽ തങ്ങി നിൽക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ഇതിനോടകം അവർ ചെയ്തു കഴിഞ്ഞു. നാടൻ വേഷങ്ങളിൽ തിളങ്ങുന്ന നടി കൂടിയാണ് അനുശ്രീ
നായക വേഷങ്ങൾ ചെയ്ത് തുടങ്ങുന്ന സമയത്ത് ഷൈനിന്റെ നായികയായിട്ടുള്ള നടിയാണ് അനുശ്രീ. ഇരുവരും ഒന്നിച്ച ഇതിഹാസ വലിയ ഹിറ്റായ സിനിമയായിരുന്നു. ഷൈനിന്റെ മികച്ച സിനിമകളുടെ ലിസ്റ്റെടുത്താൽ അതിൽ ഇതിഹാസയുണ്ടാകും. അനുശ്രീയുടേയും തുടക്ക കാലത്ത് സംഭവിച്ച സിനിമകളിലൊന്നായിരുന്നു ഇതിഹാസ. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ഷൈനും ഇപ്പോൾ നാം കാണുന്ന ഇന്റർവ്യൂകളിൽ നിറഞ്ഞ് നിൽക്കുന്ന ഷൈനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്.
ഒരിടയ്ക്ക് ഷൈനിന്റെ വർഷങ്ങൾക്ക് മുമ്പുള്ള അഭിമുഖങ്ങളൊക്കെ വീണ്ടും വൈറലായപ്പോൾ കണ്ട് ഇത് ഷൈൻ തന്നായാണോയെന്ന് സംശയിച്ച് ആളുകൾ കമന്റ് ചെയ്തിട്ട് വരെയുണ്ട്. ഷൈനുമായി നല്ല സൗൗഹൃദമുള്ളയാളാണ് അനുശ്രീ. രണ്ടുപേരും വളരെ ആഗ്രഹിച്ച് സിനിമയിലെത്തിയവരാണ്. ഇപ്പോഴിത വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷൈനിനെ കുറിച്ച് അനുശ്രീ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഇപ്പോഴത്തെ ഷൈനിനെ കാണുമ്പോൾ തനിക്ക് ചിരി വരാറുണ്ടെന്നും ഫോൺ എറിയുന്നത് കണ്ട് ഇതെന്താണ് ഇവൻ ചെയ്യുന്നതെന്ന് തോന്നിയെന്നുമാണ് അനുശ്രീ പറഞ്ഞത്. ‘ഇപ്പോഴത്തെ ഷൈനിനെ കാണുമ്പോൾ എനിക്ക് ചിരി വരാറുണ്ട്. എനിക്ക് അറിയുന്ന ഒരു ഷൈനുണ്ട്. അവനിൽ നിന്നും ഇപ്പോൾ ഉള്ള ഷൈന് ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്.’
‘അത് അവന്റെ കഴിവുകൾ, സംസാരം എല്ലാ രീതിയിലും ഒരു ഡ്രാസ്റ്റിക് ചേഞ്ചാണ്. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഷൈൻ ആയിരുന്നു പണ്ട്. അവൻ വന്നിട്ട് ഫോൺ എറിയുന്ന വീഡിയോയാണെങ്കിലും കൗണ്ടർ അടിക്കുന്ന വീഡിയോയാണെങ്കിലും ഇതെന്താണ് ഇവൻ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.’
‘അവൻ പറയുന്ന കാര്യങ്ങളെ കുറച്ച് കൂടി നോക്കിയപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. ഏറ്റവും സത്യസന്ധമായ കാര്യങ്ങൾ പറയുന്ന ആള് ഷൈനാണ്. അവൻ പറയുന്ന കാര്യങ്ങൾ സത്യമാണ്’ അനുശ്രീ പറയുന്നു. ബിനു സദാനന്തൻ സംവിധാനം ചെയ്ത ഇതിഹാസ 2014ലാണ് റിലീസ് ചെയ്തത്. ചെറിയ വേഷങ്ങളിൽ നിന്ന് നായക വേഷങ്ങളിലേക്ക് ഷൈൻ മാറി തുടങ്ങിയത് ഇതിഹാസ മുതലാണ്.
വളരെ വ്യത്യസ്തമായൊരു കഥയായിരുന്നു ഇതിഹാസയുടേത്. സിനിമയുടെ പകുതി പിന്നിടുമ്പോൾ ഷൈൻ സ്ത്രീകളെ പെരുമാറുന്നുണ്ട്. അനുശ്രീ ജാനകി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. ആൽവി എന്ന കഥാപാത്രമായിരുന്നു ഷൈനിന്റേത്.ബാലു വർഗീസാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. വർഷങ്ങളോളം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് കാമറയുടെ പിന്നിൽ നിന്ന് മുന്നിലേക്ക് ഷൈൻ എത്തിയത്. ഇപ്പോൾ ഷൈൻ ഇല്ലാത്ത മലയാള സിനിമകൾ തന്നെ കുറവാണ്. കൂടാതെ തെലുങ്കിലും അരങ്ങേറി കഴിഞ്ഞു. നാനിയുടെ അടുത്തിടെ പുറത്തിറങ്ങിയ ദസറയിൽ വില്ലൻ ഷൈനായിരുന്നു.
ഷൈനിന്റെ സംസാരം ഇന്റർവ്യൂകളിലെ പെരുമാറ്റം എന്നിവയെല്ലാം നിരന്തരമായി ട്രോൾ ചെയ്യപ്പെടുന്ന ഒന്നുകൂടിയാണ്. അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നില്‍ കൊറോണ വൈറസാണ് കാരണമെന്ന് അടുത്തിടെ ഷൈൻ പറഞ്ഞത് വൈറലായിരുന്നു. കൊറോണ കാലത്ത് തനിക്ക് മാറ്റങ്ങളുണ്ടായി എന്നാണ് ഷൈന്‍ പറഞ്ഞത്.കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്.
നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ട്. അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകും എന്നാണ് ഷൈൻ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് വിവാഹിതനായ ഷൈൻ പിന്നീട് വിവാഹമോചിതനായി. തനിക്ക് ഒരു കുഞ്ഞ് ഉണ്ടെന്നും കുഞ്ഞ് മുൻ ഭാര്യയ്ക്കൊപ്പമാണെന്നും ഷൈൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.