Actress
ഒട്ടും പ്രതീക്ഷിക്കാതെ മഞ്ജു വന്ന് അടിക്കുന്നൊരു സീനുണ്ടായിരുന്നു… എനിക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അത് കുഴപ്പമൊന്നുമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്, അതിന് ശേഷം പുള്ളിക്കാരി അറിഞ്ഞ് തന്നെ ചെയ്തു; കുഞ്ചാക്കോബോബൻ
ഒട്ടും പ്രതീക്ഷിക്കാതെ മഞ്ജു വന്ന് അടിക്കുന്നൊരു സീനുണ്ടായിരുന്നു… എനിക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അത് കുഴപ്പമൊന്നുമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്, അതിന് ശേഷം പുള്ളിക്കാരി അറിഞ്ഞ് തന്നെ ചെയ്തു; കുഞ്ചാക്കോബോബൻ
മലയാളികളുടെ ഇഷ്ട താരങ്ങളാണ് മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ മലയാളത്തിനു പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു
രണ്ടാം വരവിൽ മഞ്ജു നായിക പ്രാധാന്യമുള്ള സിനിമ ചെയ്തപ്പോൾ ആരും താരത്തിന്റെ ഭർത്താവായി അഭിനയിക്കാൻ തയ്യാറായിരുന്നില്ല. പക്ഷെ ഒട്ടും മടിയില്ലാതെ തനിക്ക് ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെന്ന് മനസിലാക്കിയും ചാക്കോച്ചൻ മഞ്ജുവിന്റെ ഭർത്താവായി അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു ഇന്നും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്.
ഹൗ ഓൾഡ് ആർ യുവിൽ അഭിനയിച്ചതിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ കുഞ്ചാക്കോ ബോബൻ പറഞ്ഞത് വൈറലായിരുന്നു. നല്ല സിനിമകളുടെ ഭാഗമാവാനായി ശ്രമിച്ച ആളാണ് ഞാന്‍. ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോഴും എനിക്ക് ഇഷ്ടമായി. എന്റെ ക്യാരക്ടറല്ല ഈ സിനിമ എനിക്കിഷ്ടമായി. ചില സമയത്ത് സ്റ്റാര്‍ഡം നോക്കിയേക്കും എന്നാല്‍ അതിനുമപ്പുറത്ത് നല്ല സിനിമകളുടെ ഭാഗമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വേട്ട, ട്രാഫിക്ക്, ഹൗ ഓള്‍ഡ് ആര് യൂ ഈ സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷിക്കുന്നയാളാണ് ഞാനെന്നുമായിരുന്നു കുഞ്ചാക്കോ ബോബന് പറഞ്ഞത്.
മഞ്ജുവും ചാക്കോച്ചനൊപ്പമുള്ള സിനിമാ അഭിനയത്തെ കുറിച്ച് വാചാലയായിട്ടുണ്ട്. സിനിമയിലെത്തിയ സമയം മുതല്‍ ചാക്കോച്ചനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. അന്നെനിക്ക് അവസരം കിട്ടിയില്ല.
രണ്ടാം വരവിലെ എന്റെ ആദ്യ സിനിമയായ ഹൗ ഓള്‍ഡ് ആര്‍യൂ വില്‍ എന്റെ നായകനായി അഭിനയിക്കാന്‍ സമ്മതിച്ച ചാക്കോച്ചനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതിന് ശേഷം വേട്ട എന്ന ചിത്രത്തിലാണ് ഞങ്ങളൊന്നിച്ച് അഭിനയിച്ചത്. ഒരേ സമയം സന്തോഷവും അതേപോലെ വേദനയും തരുന്ന ചിത്രമാണ് വേട്ട. ആ സിനിമയുടെ ഷൂട്ടിങിന്റെ സമയത്ത് ചാക്കോച്ചന് ജീവിതത്തില്‍ മറക്കാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ആ അനുഭവം എന്താണെന്നുള്ളത് ചാക്കോച്ചന് തന്നെ പറയുമെന്നായിരുന്നു മഞ്ജു പറഞ്ഞത്. അതില്‍ എന്റെ ക്യാരക്ടര്‍ ചൊറിയുന്നൊരു വര്‍ത്തമാനം പറയുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ മഞ്ജു വന്ന് അടിക്കുന്നൊരു സീനുണ്ടായിരുന്നു. രാജേഷ് മഞ്ജുവിനോട് ശരിക്കും കൊടുത്തോളാനായിരുന്നു പറഞ്ഞത്.
എനിക്ക് പറ്റില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഹേയ്… എനിക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അത് കുഴപ്പമൊന്നുമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതിന് ശേഷം പുള്ളിക്കാരി അറിഞ്ഞ് തന്നെ ചെയ്തു. രണ്ട്, മൂന്ന് അടി കിട്ടി. പുള്ളിക്കാരി അടിച്ച ഉടനെ തന്നെ സോറി പറയും. അപ്പോള്‍ അതിനൊരു കട്ടിങ് പോയിന്റില്ല. സഹോദരി അടിച്ചോ… അടിച്ച് കഴിഞ്ഞിട്ട് സോറി പറഞ്ഞ് എനിക്ക് പണിയുണ്ടാക്കല്ലേ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. സോറി പറഞ്ഞാല്‍ വീണ്ടും അടി കൊള്ളേണ്ടി വരുമെന്ന് പറഞ്ഞതോടെയാണ് മഞ്ജു ക്ഷമ പറയല്‍ നിര്‍ത്തിയതെന്നായിരുന്നു കുഞ്ചാക്കോ ബോബന് പറഞ്ഞത്.
ഇപ്പോൾ അടുത്ത സുഹൃത്തുക്കളെപ്പോലെയും സഹോദരങ്ങളെപ്പോലെയുമാണ് മഞ്ജുവും ചാക്കോച്ചനും. മഞ്ജുവിന്റെ യാത്രകളിൽ എപ്പോഴും കുഞ്ചാക്കോ ബോബനും കുടുംബവും ഉണ്ടാകാറുണ്ട്.
