Connect with us

ഞാനിപ്പോള്‍ താരമല്ല. ..സാധാരണ വീട്ടമ്മ മാത്രം! സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും എന്നെ ഓര്‍മ്മിക്കുന്നതിന് നന്ദിയെന്ന് സംയുക്ത വർമ്മ

Actress

ഞാനിപ്പോള്‍ താരമല്ല. ..സാധാരണ വീട്ടമ്മ മാത്രം! സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും എന്നെ ഓര്‍മ്മിക്കുന്നതിന് നന്ദിയെന്ന് സംയുക്ത വർമ്മ

ഞാനിപ്പോള്‍ താരമല്ല. ..സാധാരണ വീട്ടമ്മ മാത്രം! സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും എന്നെ ഓര്‍മ്മിക്കുന്നതിന് നന്ദിയെന്ന് സംയുക്ത വർമ്മ

മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ‌ നിന്നും മറഞ്ഞത്. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്. എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം.

ഇപ്പോഴിതാ സോമയാഗം വേദിയിലെത്തിയ നടിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താനിപ്പോള്‍ ഒരു താരമല്ലെന്നും, സന്തോഷവതിയായ വീട്ടമ്മ മാത്രമാണെന്നും തുറന്നു പറയുകയാണ് സംയുക്ത. സംയുക്തയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ പെരിഞ്ചല്ലൂര്‍ ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സോമയാഗങ്ങള്‍ക്ക് വേദിയായിരുന്നു.

പഴയ പെരിഞ്ചല്ലൂരിന്റെ പ്രാന്തപ്രദേശമായ കൈതപ്രം ദേവഭൂമിയില്‍ നൂറ്റാണ്ടിനിടെ ആദ്യമായി നടക്കുന്ന സോമയാഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മുന്‍ജന്മ പുണ്യമാണെന്നാണ് സംയുക്ത വര്‍മ പറഞ്ഞത്. കൈതപ്രത്തെ സോമയാഗവേദിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ താരം സംസാരിക്കുകയും ചെയ്തു.

‘ഞാനിപ്പോള്‍ താരമല്ല. സാധാരണ വീട്ടമ്മ മാത്രമാണ്. സന്തോഷവതിയായ വീട്ടമ്മ. ഞാനിങ്ങനെ ഒരു ഫംഗ്ഷനും പോകാറില്ല. ഇവിടെ വന്ന് ഇവിടെയുള്ളവരുടെ സ്‌നേഹമിങ്ങനെ കാണുമ്പോള്‍ വലിയൊരു ഭാഗ്യമായി കരുതുന്നു. സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും എന്നെ ഓര്‍മ്മിക്കുന്നതിന് നന്ദി. യോഗ മാസ്റ്ററായ കൈതപ്രം വാസുദേവന്‍ നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയിലാണ് ഞാന്‍ യാഗഭൂമിയിലെത്തിയത്. ഇവിടെ വരാന്‍ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുന്‍ജന്മ പുണ്യവുമാണ്- സംയുക്ത പറഞ്ഞു. സ്വാഗതപ്രാസംഗികന്‍ ചലച്ചിത്രതാരമെന്ന് വിശേഷിപ്പിച്ചതിനെ പരാമര്‍ശിച്ച് സംസാരിക്കവെയാണ് സംയുക്താവര്‍മ്മ ഇങ്ങനെ പ്രതികരിച്ചത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top