Connect with us

കൂഞ്ഞിൻ മേൽ കുരു പോലെ അടുത്തതും; പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം

Movies

കൂഞ്ഞിൻ മേൽ കുരു പോലെ അടുത്തതും; പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം

കൂഞ്ഞിൻ മേൽ കുരു പോലെ അടുത്തതും; പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം

പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം. രാമായണ കഥയായ ആദിപുരുഷില്‍ രാമനായി എത്തുന്നത് തെന്നിന്ത്യന്‍ താരം പ്രഭാസാണ്. നടന്റെ രാമന്‍ ലുക്ക് കണ്‍സ്പ്റ്റ് മോഷിട്ടിച്ചതാണ് എന്ന ആരോപണമാണ് പുതുതായി എത്തുന്നത്. കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പ്രതീക് സംഘറാണ് മോഷണാരോപണമുന്നയിച്ചെത്തിയിരിക്കുന്നത്.

തന്റെ രണ്ട് ആര്‍ട്ട് വര്‍ക്കുകള്‍ ഒന്നിച്ചു ചേര്‍ത്താണ് പ്രഭാസിന്റെ രാമന്‍ രൂപം നിര്‍മ്മിച്ചത് എന്നും ഇക്കാര്യം തന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നും സംഘാര്‍ പറയുന്നു. കണ്‍സെപ്റ്റ് ആര്‍ട്ടിന്റെ ചിത്രം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് സംഘാറിന്റെ ആരോപണം.

ആദിപുരുഷിലെ ഒഫീഷ്യല്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ആര്‍ട്ട്വര്‍ക്ക് മോഷ്ടിച്ചതാണ്. സമാനമായ എന്റെ മറ്റൊരു ആര്‍ട്ട്വര്‍ക്കിനൊപ്പം പൊരുത്തപ്പെടുത്തിയാണ് അവരുടേതെന്ന പേരില്‍ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇക്കാര്യം എന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാതിട്ടില്ല. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് തൊഴിലിനോട് താത്പര്യമോ സ്നേഹമോ ഇല്ല.

ടീസര്‍ റിലീസ് ചെയ്ത സമയം ആദിപുരുഷിനെ വിവാദങ്ങള്‍ വിടാതെ പിന്തുടർന്നിരുന്നു. വിഎഫ്എക്‌സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ചിത്രത്തിന്റെ നിലവാരത്തെ കുറിച്ചായിരുന്നു ആദ്യ വിവാദം

More in Movies

Trending

Recent

To Top