പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകൾ; പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല… പക്ഷേ അതെല്ലാം നമ്മള് തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് സന്തോഷിക്കുന്നത്; ലിജോ
പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകൾ; പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല… പക്ഷേ അതെല്ലാം നമ്മള് തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് സന്തോഷിക്കുന്നത്; ലിജോ
പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകൾ; പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല… പക്ഷേ അതെല്ലാം നമ്മള് തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് സന്തോഷിക്കുന്നത്; ലിജോ
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയത്. 77 ദിവസം നീണ്ട ചിത്രീകരണം ആയിരുന്നു രാജസ്ഥാനിൽ ഉണ്ടായിരുന്നത്. ഇതോടെ ചിത്രത്തിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മെയ് മാസമാണ് മൂന്നാം ഘട്ട ചിത്രീകരണം ആരംഭിക്കുക. ചിത്രീകരണത്തിനിടെ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ ഇപ്പോള്‍.
”ഒരുപാട് വലിയ തരത്തിലുള്ള സീക്വന്സുകകളുള്ള, നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ട് ഉള്ള തരത്തിലുള്ള സീക്വന്‍സുകളുള്ള ഒരു സിനിമ ആയിരുന്നു നമ്മുടെത്. പ്രത്യേകിച്ച് രാജസ്ഥാന് പോലെ ഒരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്ത് എടുക്കുക എന്നത്.”
”അപ്പോള്‍ അത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ. എല്ലാവര്ക്കും നന്ദി. ഓരോ വിഭാഗങ്ങളെയും എടുത്തുപറയുന്നില്ല. പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല. പക്ഷേ അതെല്ലാം നമ്മള് തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് നമ്മളെല്ലാവരും സന്തോഷിക്കുന്നത്.”
”സബ് കെ ലിയെ ഏക് ബഡാ ബഡാ ശുക്രിയ ഔര്‍ ധന്യവാദ്. ഒപ്പം നിന്നതിന് നന്ദി. ചെന്നൈയില്‍ നമുക്ക് ഒരു ചെറിയ ഷെഡ്യൂള്‍ കൂടി ഉണ്ട്. ഇവിടെ വന്നതിന് ശേഷം എന്റെ ഹിന്ദി കുറച്ച് മെല്ലപ്പെട്ടു” എന്നാണ് ലിജോ സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നത്.
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബന്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...